Tuesday, October 25, 2016

പ്ലസ് ടു ഓർമ്മകൾ

യുവജനോത്സവ സമയം. ഒരുപാട് കലാപരിപാടികൾ കാലാകാലമായി നടന്നു വരുന്നുവെങ്കിലും ശ്രദ്ധയിൽപെടുന്നതോ അല്ലെങ്കിൽ മനപൂർവ്വം ശ്രദ്ധയിൽപ്പെടുത്തുന്നതോ ആയ കലാപരിപാടികൾ വളരെ ചുരുക്കമായിരുന്നു. നാടോടി നൃത്തം, മിമിക്രി, മോണോ ആക്ട്, മാപ്പിളപ്പാട്ട്, കോൽക്കളി, തിരുവാതിര അങ്ങനെ നീളുന്നു അവയില്‍ പെടുത്താവുന്നവ.
പക്ഷെ പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ വട്ടപ്പാട്ട് ഉണ്ടെന്നു കേട്ടു ആ കൊമേഴ്സിലെ പിള്ളേർ ഭയങ്കര പ്രാക്ടീസിലാണ് എന്നു ശിഹാബ് വന്നു ഞാനും അനസും സിനാദുമൊക്കെ നിന്നു കലപില കൂട്ടുന്ന സദസ്സിനോടായ് പറഞ്ഞു.
നോക്കുമ്പോൾ സംഗതി ശരിയാണ്, പോരാത്തതിന് നമ്മുടെ ക്ലാസിലെ ചില പ്രിയ സോദരിമാർ അവരുടെ പ്രാക്ടീസ് കാണാനും പോകുന്നുണ്ട്. ആനുകാലികമായ സാഹചര്യം ചേര്‍ത്ത് പറഞ്ഞാൽ അവരുടെ പടം ഇറങ്ങുന്നതിനു മുന്നേ ട്രെയിലർ ഹിറ്റായി.
നമുക്ക് സയന്‍സ് ബാച്ചിനാണേൽ ഒരു ടീസർ പോലുമില്ല.
എന്തെങ്കിലുമാവട്ട് എന്ന് കരുതി ഒരു ലോഡ് പുച്ഛം മുഖത്ത് പ്രകടമാക്കി തീർത്തും നാടകീയമായി ഞങ്ങളും അവരുടെ പ്രാക്ടീസ് കാണാന്‍ പോയി. അവിടെ കുറെ പേരുണ്ട്, നമ്മുടെ ക്ലാസിലെ പെൺകുട്ടികളാണേൽ നമ്മളേക്കാൾ വില കൽപ്പിക്കുന്നത് അവരെയാണെന്ന് പറയാതെ നോട്ടത്തിലും ഭാവത്തിലുമായി പ്രകടിപ്പിച്ചു.
നമുക്കാണേൽ കലാലയ കാലങ്ങള്‍ സമ്മാനിക്കുന്ന ആരോഗ്യകരമായ ബാച്ച് വിരുദ്ധത നയം ഞരമ്പിലും സിരയിലും തരിച്ചു കേറീട്ടുണ്ട്. പക്ഷേ അങ്ങനെ ഒന്നുമില്ല എന്ന് വെറുതെ കള്ളച്ചിരി കാട്ടി അവരെ (ടീം കൊമേഴ്സിനെ) അനുനനയിപ്പിക്കും. കാരണം എടുത്തു ചാടി വല്ലതും ചെയ്താൽ അലമ്പാകും. അത് കൊണ്ട് സംയമനം പാലിക്കണം.
അങ്ങനെ അവരുടെ പ്രാക്ടീസ് കണ്ട് തൃപ്തനായി എന്ന അവരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് നേരത്തെ പറഞ്ഞ ആ കപട ചിരിയിലെ ബാക്കി വന്നത് അവർക്കും നമ്മുടെ ക്ലാസിലെ 'രംഭ, ഉർവ്വശി, മേനക' എന്നവളുമാർക്കും ഒരിക്കല്‍ കൂടി സമ്മാനിച്ച് ഞങ്ങള്‍ പുറത്തിറങ്ങി.
ഇറങ്ങിയ ഉടനെ ഞാന്‍ അനസിനോട് ചോദിച്ചു, നിനക്ക് വട്ടപ്പാട്ട് അറിയോ?
അവൻ ആത്മവിശ്വാസത്തോടെ അറിയാമെന്നും പറഞ്ഞു. കേട്ട പാതി , കേൾക്കാത്ത പാതി ഞാന്‍ പറഞ്ഞു "നമ്മള്‍ സയന്‍സിലെ ആൺപിള്ളേർ വട്ടപ്പാട്ട് കളിച്ചിരിക്കും".
അന്നപാടെ അരുണ്‍ പറഞ്ഞു " അതിന് നീ യുവജനോത്സവത്തിനു വരുമോ? അല്ല അങ്ങനെ സംഭവച്ചിട്ടില്ല അതോണ്ട്".
കൂട്ടത്തിൽ എല്ലാ ചെങ്ങായിമാരും ആക്കിയ ചിരി തുടങ്ങി.
സംഭവം അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, പ്ലസ് വണ്‍ മുതല്‍ തുടങ്ങിയതാ ഞാനും അഭിജിത്തും തമ്മിലുള്ള മത്സരം. ആര് ഏറ്റവും കൂടുതല്‍ ലീവാക്കുമെന്ന അപ്രഖ്യാപിത മത്സരം.
അതോണ്ട് സ്പോർട്സ്, യുവജനോത്സവം എന്നിവക്ക് പോലും വരുന്നത് വിരളമാണ്.
അങ്ങനെ ചിരിച്ചു കൊണ്ടു നിന്ന സയന്‍സ് ടീമിനോടായി ഞാന്‍ പറഞ്ഞു, "വരും ,നമ്മള്‍ വട്ടപ്പാട്ടിൽ കൊമേഴ്സ് ടീമിന് ശക്തരായ എതിരാളികളാവും.
എതിർ രാജ്യത്തെ നേരിടാനുള്ള മേജര്‍ ഓപ്പറേഷന്‍ പ്ലാനുകൾ പങ്കിടുന്ന പോലെ സഭ ഒന്നു കൂടി അടുത്തു, വലിഞ്ഞു മുറുകി.
പക്ഷെ എന്നും എന്തെങ്കിലുമൊക്കെ തുടങ്ങാനുദ്ധേശിക്കുമ്പോള്‍ കേൾക്കുന്ന അപശ്രുതി അവിടെയും കേട്ടു. " എടാ..അയിനി മറ്റന്നാളാണ് പരിപാടി. വല്ലതും നടക്കുമോ". ഗോവി എന്ന ഒരുത്തന്‍ വേവലാതിപ്പെട്ടു.
അവന്റെ പിരടി പ്രയാഗ്, എബി,സൂരജ്, ഗോകുല്‍, ശരത് എന്നിവരും കൂടി ഉള്‍പെടുന്ന നമ്മുടെ സംഘം താഴോട്ടെക്കാകി ശരിക്ക് പെരുമാറി. നമ്മള്‍ ആ ചലഞ്ച് ഏറ്റെടുത്തു. പ്രാക്ടീസ് തുടങ്ങി, അത് കാണാന്‍ ആരും ഉണ്ടായില്ല, ക്ലാസിലെ എന്നല്ല കലാലയമുറ്റത്തെ സ്ത്രീ സമൂഹത്തിലെ പോയിട്ട് ആൺകുട്ടികൾ പോലും അവിടെ ഉണ്ടായില്ല.
അങ്ങനെ രണ്ടു ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിൽ ആ സമയം സമാഗതമായി.
നല്ലവണ്ണം പ്രാക്ടീസും ,ഫാൻസും, ട്രെയിലർ വ്യൂസും കിട്ടിയ കൊമേഴ്സ് ടീം ശരിക്ക് തകര്‍ത്തു കളിച്ചു. കാണികള്‍ കൈയ്യടി മുഴക്കി അവരെ പ്രോൽസാഹിപ്പിച്ചു കൊണ്ടിരുന്നു.
മൊത്തത്തിൽ അവർ തന്നെയാവും വിജയികൾ എന്ന് നമ്മള്‍ സ്റ്റേജിൽ കയറും മുമ്പ് കുറേ പേരെങ്കിലും മുൻ വിധിയെഴുതി.
പക്ഷെ സ്റ്റേജിൽ കയറാതെ ഞങ്ങൾക്ക് നിവൃത്തിയില്ലല്ലോ.
ഞങ്ങള്‍ സ്റ്റേജിൽ കയറി. ട്രെയിലറിനു പൂജ്യം views ആയിരുന്നേലും പടമിറങ്ങിയപ്പോ എല്ലാരും ഉണ്ടായിനി കാണാന്‍.
സഭാകമ്പം കൊണ്ടാവാം പരിപാടി തുടങ്ങുന്നതിന് മുമ്പ് കൂട്ടത്തിൽ ഒരുത്തന്‍ ഇങ്ങനെ പറഞ്ഞു" പരിപാടി കൊളമാവുമെന്നറിയാൻ ആണോടാ ഇത്രയും പേര് ഇവിടെ കൂടി നിൽക്കുന്നത്. കാണികളെ കണ്ട് പകച്ചു നിന്നവന്മാർക്കും സ്റ്റെപ് മറക്കുമോ എന്നു ശങ്കയുള്ളോർക്കും പരസ്പരം ധൈര്യം പകര്‍ന്ന് പരിപാടി ആരംഭിച്ചു.
ഞങ്ങള്‍ വട്ടപ്പാട്ട് പൂർത്തിയാക്കി, കാണികൾ കൈയ്യടി ഞങ്ങൾക്കു തന്നുവെങ്കിലും അപ്രതീക്ഷിതമായ രംഗപ്രവേശം കാരണം ചിലരെ സ്തബ്ധരാക്കിയത് കൊണ്ടാവാം അവയുടെ ശബ്ദം കുറഞ്ഞത്.
അനസിന്റെ മികച്ച് നിന്ന ആലാപനവും പോർ വീര്യം കെടാത്ത എല്ലാവരുടെയും പ്രകടനവും ഞങ്ങൾക്ക് വാങ്ങി തന്നത് വട്ടപ്പാട്ടിലെ ഒന്നാം സ്ഥാനമാണ്.
വളരെ ചുരുങ്ങിയ നേരം കൊണ്ട് നേടിയെടുത്ത വിജയം.
പക്ഷെ കലാലയ മുഖത്തെ പോരിന് അൽപായുസാണെന്ന് തെളിയിച്ച് എല്ലാവരും നമ്മെ സമീപിച്ചു. അഭിനന്ദനം അറിയിച്ചു.
അങ്ങനെ കൊമേഴ്സും സയന്‍സും രണ്ടല്ല ഇനിയങ്ങോട്ട് ഒന്നാണെന്ന് പറഞ്ഞ് ഞങ്ങള്‍ പരസ്പരം സ്നേഹം പകർന്നു.
#ആത്മകഥ
#ചാപ്റ്റർ_പ്ലസ്_ടു

Thursday, October 13, 2016

മാതാപിതാക്കളുടെ പൊരുത്തം

യാ الله അവര്‍ അനുഭവിച്ച യാതനകളും വിഷമങ്ങളും ഞാന്‍ അറിഞ്ഞതെ ഇല്ല, അല്ലെങ്കില്‍ അവര്‍ അതൊന്നും അറിയിച്ചതെ ഇല്ല.
താന്‍ ഉണ്ടില്ലേലും തന്റെ മകന്‍/മകള്‍ ഉണ്ണണം, താന്‍ ഉടുത്തില്ലേലും തന്റെ മക്കള്‍ ഉടുക്കണം അതിനു വേണ്ടി എന്നും പരിശ്രമിക്കുന്ന ആരുംകാണാതെ അല്ലാഹുവിന്റെ മുന്‍പില്‍ മാത്രം അഭയം തേടി കണ്ണീര്‍ പൊഴിച്ചു ജീവിതത്തോട് അഡ്ജസ്റ്റ് ചെയ്ത് കഴിയുന്ന രണ്ട ജീവിതങ്ങള്‍ ഉണ്ടെങ്കില്‍ അത് ഒന്ന് മാതാവും മറ്റേത പിതാവും ആകുന്നു. തിരിച്ച ഒന്നും പ്രതീക്ഷിക്കാതെ നിക്ഷേപം നടത്തുന്ന അത്ഭുത ജീവനുകള്‍ ആണവര്‍. ലോകത്ത് ഏറ്റവും ഭാഗ്യവാന്മാര്‍ തങ്ങളുടെ മാതാപിതാകള്‍ക്ക് അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ എന്തെങ്കിലും ഒക്കെ അവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി ചെയ്യാന്‍ കഴിയുന്നവരാണ്.അതിനു വേണ്ടത് അവര്‍ പകര്‍ന്നു തന്ന ആ നല്ല മനസ്സൊന്നു പൊടി തട്ടി എടുക്കുകയേ വേണ്ടു.അതിനു പലര്ക്കും സമയം കിട്ടാറില്ല, ഓഫീസ' മുറിയിലെ കസേരയിലിരുന്നു അവര്‍ ചില്ല് ജനാലയിലൂടെ കാണേണ്ടത് എന്നെ ഞാന്‍ ആകിയ ,അസ്ഥി ഉടയും വേദന സഹിച് എന്നെ പുറ൦ ലോകം കാണിച്ച ഉമ്മയെയാണ്, വിശന്നു തളര്‍ന്ന അരവയറു ആഞ്ഞു കെട്ടി പണിക്ക് പുറപ്പെട്ട ഉപ്പയെയാണ്.رضا الله في رضا الوالد وسخط الله في سخط الوالدനിശ്ചയം الله ന്റെ പൊരുത്തം മാതാപിതാക്കളുടെ പൊരുത്തത്തിലാകുന്നു, الله ന്റെ കോപം മാതാപിതാക്കളുടെ കൊപത്തിലുമാകുന്നു.
വെറുതെ വിദേശപര്യടനത്തിന് ഇറങ്ങിയപ്പോ ഉമ്മാനേം, ഉപ്പാനേം കാണാണ്ട് കഴിയേണ്ടി വരുന്ന സാഹചര്യം ആയോണ്ട് എഴുതാന്‍ തോന്നി, അതോണ്ട എഴുതിയതാ...
ദീര്‍ഘായുസ്സിനും ആഫിയത്തിനും ദുആ വസിയ്യത്തോടെ നിര്‍ത്തട്ടെ...



Saturday, October 8, 2016

A Day in Qatar Foundation

ഇന്നലെ ഖത്തര്‍ ഫൗണ്ടേഷന്റെ എക്സിബിഷനിൽ പങ്കെടുക്കാൻ അവസരമുണ്ടായി.
വളരെ മികച്ച പ്രദർശനത്തിനു സാക്ഷിയാവാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു. 
കുത്തക കമ്പനികളുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനമല്ല മറിച്ച്, ഖത്തറിലെ ചെറിയ ചെറിയ സംരംഭങ്ങളുടെ വലിയ വലിയ സംഭാവനകൾക്ക് വേദി ഒരുക്കിയ നല്ല പ്രദര്‍ശനം.
കൂട്ടത്തിൽ എന്റെ ഏട്ടന്റെ ഡിസൈന്‍& പ്രിന്റിങ് കമ്പനിയായ അൽ-വസ്മിയും ഉണ്ടായിരുന്നു.
പക്ഷെ എനിക്ക് കൂടുതല്‍ സന്തോഷമുണ്ടാക്കിയത് ഒരു തെറ്റിദ്ധാരണക്ക് മുകളിലേക്ക് ഉയർത്തി വെക്കാനുള മാതൃകാ പരമായ ഒരു കാര്യമാണ്.
ഇസ്ലാമിൽ ലിംഗ-അസമത്വമുണ്ടെന്നും, സ്ത്രീകള്‍ അടുക്കളയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടവരാണ് എന്നതാണ് ഇസ്ലാമിക കാഴ്ചപ്പാട് എന്നും ചിലരെങ്കിലും പറഞ്ഞു നടന്നിരുന്നു.
ഖത്തറിലെ മൊത്തം ജനസംഖ്യയുടെ 24.9% മാത്രം പങ്കിടുന്ന ഒരു സമൂഹത്തെപറ്റി ഞാന്‍ പറഞ്ഞു തരാം, നേരത്തെ അടുക്കളയിലും മറ്റുമായി അടിച്ചമർത്തപ്പെടുന്നു എന്നു പറയുന്ന സ്ത്രീ സമൂഹത്തെ പറ്റി.
ഈ എക്സിബിഷന്റെ സിംഹഭാഗവും കൈയ്യടക്കിയിരിക്കുന്നത് അവരാണ്, പർദ ധരിച്ച കുടുംബിനികൾ. അവരുടെ കൈയ്യിലെ അറിവും, സാമഗ്രികളും ഉപയോഗിച്ച് തങ്ങളുടെ രാജ്യത്തിന്റ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്താനുള്ള പാച്ചിലിലാണവർ. പക്ഷെ അവർക്ക് വിപണി തേടി അലയേണ്ട അവസ്ഥയില്ല, എല്ലാ സഹകരണവുമായി നീതി പീഠമുണ്ട് അവരുടെ കൂടെ, അവർക്ക് വിദേശിളുമായി ആശയ വിനിമയം നടത്താന്‍ പർദ അഴിച്ച് വെക്കേണ്ടതില്ല, നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയുന്നവർ ബാഹ്യ ലോകത്തെ പറ്റി തീർത്തും അവബോധമുള്ളവരാണ്. ഒരുപക്ഷേ ഭൂരിപക്ഷമായ ആൺസമൂഹത്തേക്കാൾ അഭ്യസ്ഥ വിദ്യരാണ് സ്ത്രീകള്‍.
ഇതിനൊക്കെയും പിറകിൽ ശക്തമായ നീതി സംവിധാനമാണ്. തീർച്ചയായും ഖത്തർ പൂർണ്ണമായും ഒരു ഇസ്ലാമിക ഭരണ ഘഘടനയുള്ള രാജ്യമാണ്.
അപ്പോള്‍ ഇനി പറയുക ഇസ്ലാം സ്ത്രീകള്‍ക്ക് പരിഗണന നൽകുന്നില്ലേ?
അവർ അടുക്കളയിലും അരങ്ങത്തുമുണ്ട്.
ഇവിടെ ലിംഗ-അസമത്വമല്ല പ്രശ്നം. അർഹമായ അവകാശം നൽകുക എന്നുള്ളതാണ്.
അർഹമായ എന്നു പറയേണ്ട് സാഹചര്യം പുനപരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാകും സ്ത്രീയും പുരുഷനും ഘടനയിലും മറ്റും വ്യത്യസ്തരാണ്, അതിനനുസൃതമായി (അർഹമായി) എല്ലാം തീർപ്പ് കൽപ്പിക്കുക.
അല്ലാതെ എല്ലാരും തുല്യമാണ് എന്നൊക്കെ പറഞ്ഞ് കാര്യങ്ങളെ സമീപിച്ചാൽ അത് വിഭവശേഷിയുടെ അനാവശ്യമായ ചിലവഴിക്കലിനും ഒടുക്കം വിനകൾക്കും കാരണമാകും.
ഓർക്കുക ഇസ്ലാം തെറ്റിദ്ധരിക്കപ്പെടുന്നതാണ്, അത് അതിന്റേതായ അസ്ഥിത്വത്തിൽ എന്നും അതുല്യവും പൂർണ്ണവുമാണ്.
- ജുനൈദ് കടന്നപ്പള്ളി
A day in Qatar Foundation Facebook Link >> Click Here