JUNAID KADANNAPPALLI
എഴുത്തിലൂടെ പകരാം നന്മകള് , നന്മയിലൂടെ പകരാം ജീവിതം !
Friday, August 3, 2018
25 വയസ്സ് ഓര്‍മിപ്പിക്കുന്നത്
മക്കയിലെ രാജാത്തിയായി കഴിഞ്ഞ ഖദീജ (റ) ക്ക് 2 തവണ വിധവയായിരിന്നിട്ടു കൂടി നിരന്തരം കല്ല്യാണ ആലോചനകള്‍ വന്നു കൊണ്ടിരിന്നു, അവിടുത്തെ ദയയും കുലീനതയും സാമ്പത്തികശേഷിയും പലര്‍ക്കും നല്ലവണ്ണം ബോധ്യപ്പെട്ടു, പക്ഷെ ബീവി ഖദീജ (റ) ന്റെ കളന്കമില്ലാ മനസ്സിലേക്ക് സത്യ സന്ധത, സല്‍ഗുണ സമ്പന്നത, സൗന്ദര്യം എന്നീ എണ്ണമറ്റ ശ്രേഷ്ഠതകളുമായ് കടന്നു കയറിയത് ആരംഭ ദൂതര്‍ മുഹമ്മദ് (സ) തങ്ങളായിരുന്നു, അവിടുന്ന് 25 ആയപ്പോഴേക്കും എല്ലാനിലയിലും വളര്‍ന്നു കഴിഞ്ഞിരുന്നു, കച്ചവടത്തിലെ വിജയങ്ങളുടെ ആവൃത്തി, സാമൂഹിക ഇടപെടലുകളില്‍ കാണിച്ച മാതൃക അങ്ങനെ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത മേന്മകള്‍ക്ക് പകരം വെക്കാന്‍ ആരും ഉണ്ടായിരുന്നില്ല. 25 വയസ്സ് എന്ന് കേള്‍ക്കുമ്പോള്‍ ഇതൊക്കെ തന്നെയാണ് ഓര്‍മ്മ വരിക... ഖദീജ ബീവിയുടെ ഹൃദയം കീഴടക്കിയ മുഹമ്മദ് നബി(സ) തങ്ങള്‍ കല്ല്യാണാലോചനക്ക് സമ്മതം മൂളിയ നിമിഷം മുതല്‍ അവിടെ ഉത്സവാന്തരീക്ഷം രൂപപ്പെടുകയും, അവര്‍ ഒന്നു ചേരുന്നതിന് സാക്ഷിയാവാന്‍ മത്സരിക്കുകയും, അവര്‍ക്ക് വേണ്ടി മംഗളം നേരാന്‍ ഏറ്റവും മുന്നില്‍ അണിനിരക്കുകയും ചെയ്തവരുടെ മനസ്സില്‍ പതിഞ്ഞ അവിസ്മരണീയ, അവര്‍ണനീയ അനുഭൂതി എന്തായിരിന്നിരിക്കും? ഓ എന്റെ ഇരുപത്തഞ്ചേ ... നിന്നെയോര്‍ക്കുമ്പോ അങ്ങനെ ഞാന്‍ ആനന്ദം കണ്ടെത്തുന്നു... ഇന്ന് നീ എനിക്കും അവകാശപ്പെടുത്തി തന്നത് ആ ഒരു കാലയളവാണ്. ഭൂമിയുടെ പരിധിയില്‍ നിന്ന് കഴിച്ചു കൂട്ടിയ 25 വര്‍ഷങ്ങള്‍... കാര്യമായ നേട്ടങ്ങളൊന്നും എടുത്ത് പറയാനില്ല,,കോട്ടങ്ങള്‍ കാണും ഒട്ടനവധി, അതൊക്കെ ഇപ്പോള്‍ ഓര്‍ത്തെടുക്കുന്നുമില്ല തല്‍ക്കാലം... എന്നില്‍ നിന്നും വന്നു പോയ പിഴവുകള്‍ ഒക്കെയും പൊറുത്ത് തന്നേക്കണം... എന്നേപ്പറ്റി നല്ലത് വല്ലതും പറയാനുണ്ടേല്‍ ഇപ്പോള്‍ പറഞ്ഞില്ലേലും അളളാഹുവിന്റെ കോടതിയില്‍ ഓര്‍ത്തെടുത്താല്‍ മതി. ഇത്രയും നാള്‍ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് തന്ന കാരുണ്യവനായ അളളാഹുവിനെ സ്തുതിക്കുക എന്നതിനപ്പുറം വേറെയെന്താണ് ഈ അടിമയ്ക്ക് ചെയ്യാനുള്ളത്. നാഥാ നീ തുണക്കണേ...
ആമീന്‍
Labels:
Blog,
Facebook,
Juunaid Kadannappalli
Wednesday, August 1, 2018
പഴക്കം ചെന്ന ആത്മാക്കള്‍
മഴ പെയ്തതിനാല്‍ ചെളിയും കുഴികളുമാണീ പാതയില്‍, കാട് നിറഞ്ഞ് വിജനമായ ഭൂപ്രദേശമാണെന്ന് തോന്നിപ്പിക്കുകയാണിവിടം...
പാതയോരങ്ങളില്‍ പരവതാനി വിരിച്ചിടാത്ത ഈയിടങ്ങളിലൂടെ കടന്നാല്‍ പഴക്കം ചെന്ന ഏറെ ആദരണീയരായ പുണ്യാത്മാക്കളെ കണ്ട് സലാം പറഞ്ഞിടാം...
കാലങ്ങള്‍ ഒരുപാട് കടന്നു പോയി എന്ന് വിളിച്ചോതുന്ന പ്രായം ചെന്ന മരത്തിന്റെ ക്ഷീണിതരായ ചില്ലകളും, വളളികളുംഅവിടെ അവര്‍ക്ക് വേണ്ടി പാപമോചനം തേടുന്നുണ്ട്.
വളഞ്ഞു പുളഞ്ഞ ചില്ലകളില്‍ ചൂടിയ തസ്ബീഹ് മാലകളിലെ വിരലനക്കം ഒരു പഴന്കഥയായ് മാറിയെന്ന് തോന്നിപ്പിക്കുന്നു.
ആത്മാക്കളുടെ സല്‍കര്‍മ്മങ്ങള്‍ മുഖേന , അവിടെ വെച്ച് പാരായണം ചെയ്ത സ്വലാത്ത്, സികര്‍, ഖിറാഅത്ത് മുന്‍ നിറുത്തി നമ്മുടെ കാര്യങ്ങള്‍ക്ക് നാഥനിലേക്ക് കൈ ഉയര്‍ത്തുന്നതിന് ദ്വയാര്‍ത്ഥം കണ്ടു പിടിക്കാനാണ് നമുക്ക് തിടുക്കം...
നമ്മുടെ സന്ദര്‍ശനമില്ലേലും ലെവലേശം വറ്റിപ്പോവാത്ത 'ഈമാനികമായ ഉറവ' അവര്‍ക്ക് സ്വന്തമായുണ്ട്, അവരുടെ സ്ഥാനത്തിന് അത് കൊണ്ട് തന്നെ യാതൊരു മങ്ങലുമേല്‍ക്കില്ല.
സദുദ്ദേശ പരമായി അളളാഹു ബഹുമാനിച്ചവരെ ഞാനും ബഹുമാനിക്കുന്നു എന്ന് കരുതി നമ്മില്‍ നിന്നും വിട്ടു പിരിഞ്ഞവരെ നാം സന്ദര്‍ശിക്കുക, മരണത്തെ പറ്റി ഓര്‍ക്കുന്നതിനുംമോശമായ ചിന്തകള്‍ക്കും, പ്രവര്‍ത്തികള്‍ക്കും കടിഞ്ഞാണിടാനും അത് വഴി നമുക്ക് സാധിക്കും...
ദുനിയാവിലെ സുഖ സൗകര്യങ്ങള്‍ക്കപ്പുറം , ആത്മീയപരമായ മുന്നേറ്റത്തിലൂടെ ആഖിറം വിജയിക്കുക എന്നതായിരുന്നു ആ പുണ്യാത്മാക്കളുടെ ജീവിത ലക്ഷ്യം,
നമുക്ക് സാധ്യമാവാതെ പോവുന്ന ഈ കാര്യങ്ങളെ ഓര്‍ത്തെന്കിലും അവരെ വെറുതെ വിടണം.
ചൂടും ,തണുപ്പും, കാറ്റുമേറ്റ് കഴിഞ്ഞു പോവുമരുടെ ചുവട്ടിലെ മണ്ണിനറിയുന്ന പോലെ അവരെ നമുക്കറിയില്ല,
നാം ഒടുവില്‍ മണ്ണായ് മടങ്ങും വരെ ആ സത്യങ്ങള്‍ ഒരു പക്ഷെ വെളിച്ചം കാണണമെന്നില്ല.

- (ജുനൈദ് കടന്നപ്പളളി )
മുഹമ്മദ് നബി (സഃഅ) തങ്ങള്‍ വിശ്വാസിയെ ഈന്തപ്പന വൃക്ഷത്തോട് ഉപമിച്ചപ്പോൾ
ഒരിക്കൽ അബൂ ഹുറൈറ (റഃഅ) മുഹമ്മദ് നബിയോട് (സഃഅ) സ്വർഗ്ഗത്തെ സൃഷ്ടിപ്പിനെപ്പറ്റി ചോദിച്ചു, അപ്പോൾ അവിടുന്ന് മറുപടി നൽകി "ഒരിഷ്ടിക സ്വർണ്ണമാണെന്കിൽ മറ്റൊന്ന് വെളളിയാണ്. നിലം കസ്തൂരിയാലും, ചരലിന്റെ സ്ഥാനത്ത് മുത്തും മാണിക്യവും, തേപ്പ് കുന്കുമത്താലുമാണ്. അതിൽ പ്രവേശിക്കുന്നവന് ശാശ്വതമായ അനുഭൂതിയുണ്ട്. അവിടെ മരണമില്ല, വസ്ത്രങ്ങൾക്ക് ജീർണ്ണതയില്ല, യൗവ്വനത്തിന് പരിവർത്തനവുമില്ല."
ഇത്തരത്തിൽ ലലനാമണികളായ ആ ഹൂറുലീങ്ങൾ കൂടി ഉൾപ്പെടുന്ന സ്വർഗ്ഗം വർണ്ണിക്കപ്പെട്ടാൽ ആരായാലും കണ്ണു മഞ്ഞളിക്കുന്നത് സ്വാഭാവികം.
അത് പോലെ നരകത്തിന്റെ ഭയാനകമായ അവസ്ഥ സ്മരിക്കേണ്ടി വന്നാൽ ഏത് ഹൃദയവും ഒന്ന് പിടയും.
അങ്ങനെ സ്വർഗ്ഗ നരകങ്ങളുടെ നിരന്തരമായ പരാമർശം ഒട്ടുമിക്ക ആൾക്കാരെയും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കും.
അങ്ങനെയെന്കിലും നന്നായിത്തീരാൻ ശ്രമിക്കും.
എന്നാൽ എന്നെ അൽഭുതപ്പെടുത്തിയത് ഒരു മഹാത്മാവിന്റെ അചഞ്ചലമായ വിശ്വാസത്തിലൂന്നിയ ചിന്താഗതിയാണ്, ഏവരും മാതൃകയാക്കേണ്ട അതുല്യമായ ഒരു വ്യക്തിത്വം.
അതെ , സൃഷ്ടാവിനോടുളള വിട്ടു വീഴ്ചയില്ലാത്ത സ്നേഹത്താൽ
ഹസ്രത്ത് ഇബ്രാഹിം ബ്നു അദ്ഹം (റഃഅ) എന്നവർ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു " സ്വർഗ്ഗമോഹത്താൽ എപ്പോഴെന്കിലും നിന്നെ ഞാൻ ഭയപ്പെടുന്നുണ്ടെന്കിൽ ആ സ്വർഗ്ഗത്തിന്റെ നറുമണം പോലും എനിക്കനുഭവപ്പെടുത്തരുതേ!
നരകഭയത്താൽ വല്ലപ്പോഴും ഞാൻ നിനക്കാരാധന ചെയ്യുന്നതായാൽ ആ നരകാഗ്നിയിലിട്ട് എന്നെ നീ കരിക്കണമേ! നിന്റെ സച്ചിതാന്ദസ്വരൂപം ദർശിക്കുവാനുളള എന്റെ അടങ്ങാത്ത മോഹം മാത്രം നീ പാഴാക്കരുതേ!"
ഇത്തരത്തിലുളളവരും ചരിത്ര പാതയിലൂടെ കടന്നു പോയിട്ടുണ്ടെന്ന് കേൾക്കുമ്പോൾ ഞരമ്പിലൂടെയുണ്ടാകുന്ന രക്തക്കുതിപ്പ്, അതൊന്ന് വേറെ തന്നെയാണ് .
പടച്ചവനെ കാണാനുളള അതിയായ ഒരു ആഗ്രഹം ആദ്യം വിടരട്ടെ, ആ ആഗ്രഹ സാക്ഷാത്കാരത്തിന് വേണ്ടിയുളള സൽകർമ്മങ്ങളാൽ സമ്പന്നമാകട്ടെ ഈ പുതു വർഷം.
മുഹറ മാസാശംസകൾ.
- ജുനൈദ് കടന്നപ്പളളി

Thursday, November 3, 2016
ദീനിന്റെ പേരില്‍ പുതുമ തിരയുന്നവർ
കാലം പോയ പോക്കേ, ഛെ അതല്ല മനുഷ്യന്‍ കാലത്തിനും മുന്നേ പോകുന്ന പോക്കേ...
ബല്ലാത്ത ജാതിയന്നേ....
ബല്ലാത്ത ജാതിയന്നേ....
ബാങ്ക് കൊടുക്കാതെ മുലപ്പാല്‍ കൊടുക്കാൻ പാടില്ലെന്നു ആരാണ് പറഞ്ഞു പഠിപ്പിച്ചത്, ഖുര്‍ആനിലും ,സുന്നത്തിലും, ഇജ്മാഇലും ഒന്നുമില്ലാത്ത പുതിയ ഒരു കണ്ടു പിടിത്തം, അപ്പോള്‍ പിന്നെ ഇത് അതന്നെ ' പറയിപ്പിക്കൽ', അല്ലെങ്കിലേ ചിലരെങ്കിലും എന്തേലും ഒന്ന് കിട്ടാന്‍ കാത്തു നിൽക്കുകയാ... ദീനിന്റെ മുകളില്‍ ചാടിക്കയറാൻ.
മക്കൾ ജനിച്ചതിൽ സന്തോഷിക്കുകയും, ആ സന്തോഷം പങ്കിടാൻ വേണ്ടി നല്ല കർമ്മങ്ങൾ ചെയ്യുന്നതിനു പകരം ഓരോ ബിദ്അത്ത് (കണ്ടുപിടിത്തം) ആയി ഇറങ്ങിക്കോളും.
അതും ഉപദ്രവമില്ലാത്ത ഒന്നാണേൽ കുഴപ്പമില്ല, ഇതിപ്പോ കുഞ്ഞിന്റെ ജീവന്‍ വെച്ചു കളിക്കുമ്പോഴാ ദേഷ്യം വരുന്നത്, അനിസ്ലാമികമായി ഓരോ വേണ്ടാതീനം കാട്ടി കൂട്ടുമ്പോൾ ശ്രദ്ധിക്കുക , അത് താന്‍ പ്രതിനിധാനം ചെയ്യുന്ന ദീനിന്റെ മേൽ തെറ്റിദ്ധാരണയ്ക്ക് ഇട വരുത്തും.

കുഞ്ഞു ജനിച്ചാൽ അവരുടെ ചെവിയില്‍ ബാങ്ക് കൊടുക്കണമെന്നത് നേരുണ്ട്, കാരണം അവര്‍ ഔദ്യോഗിക തലത്തില്‍ ആദ്യം കേൾക്കേണ്ടത് സൃഷ്ടാവിനെ പറ്റിയാണ്, മുഹമ്മദ് നബി (സ:അ) അങ്ങനെ ചെയ്തതായി റിപ്പോർട്ട് ഉണ്ട്, പക്ഷെ വളരെ മൃദു സ്വരത്തിൽ കുഞ്ഞിന്റെ ശ്രവണ ശേഷി കണക്കിലെടുത്താവണമതെന്നും ശ്രദ്ധിക്കണം.
അത് കഴിഞ്ഞാല്‍ 'തഹ്നീക്' എന്ന ഒന്നുണ്ട്.
കുഞ്ഞിന് മധുരം നുണഞ്ഞു കൊടുക്കുക, ഈത്തപ്പഴമാണ് ഏറ്റവും ഉചിതം, ശാസ്ത്രീയ പരമായ അടിത്തറ പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ് ഈത്തപ്പഴം തിരഞ്ഞെടുത്തതിന്റെ ശ്രേഷ്ഠത.
അത് പിഴിഞ്ഞ് അതിന്റെ സത്ത് സ്വൽപം നാവില്‍ ചേർക്കുക. ആരംഭദൂതർ മുഹമ്മദ് നബി (സ:അ) അവിടുത്തെ വായിൽ അൽപ്പം ചവച്ച ശേഷമായിരുന്നു സത്തെടുത്ത് കുഞ്ഞിനു നൽകാറ്. അത് അവിടുത്തെ മാത്രം പ്രത്യേകത ആണ്, അത് ഒരു വിശ്വാസിക്കു മാത്രമല്ല നബിയെ പറ്റി പഠിച്ചവർക്കും മനസ്സിലാവുന്നതാണ്.
അത് കൊണ്ട് നമ്മുടെ വായ ഉപയോഗിച്ച് സത്തെടുക്കുന്നതിനേക്കാൾ ഉചിതം കൈ കൊണ്ടോ മറ്റോ ശ്രദ്ധയോടെ എടുക്കുന്നതാണ്.

ഇമാം മുസ്ലിം നിവേദനം ചെയ്ത ആയിഷ (റ:അ) റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം "പുതുതായി പിറന്ന കുട്ടികളെ നബി തങ്ങളുടെ മുമ്പിൽ ഹാജരാക്കുമായിരുന്നു, അപ്പോള്‍ തിരു നബി (സ:അ) അവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും അവിടുത്തെ വായിൽ വെച്ച് എടുത്ത ഈത്തപ്പഴ സത്ത് കുഞ്ഞുങ്ങളുടെ നാവിൽ ചാലിക്കുമായിരുന്നു"
അത് മാത്രമല്ല 'തഹ്നീക്' എന്ന ഈ ചടങ്ങ് പഢ്ഡിതന്മാർ ഉൾപ്പടെയുള്ള ശ്രേഷ്റർ അംഗീകരിച്ചതായി ഇമാം നവവി ശറഹ് സഹീഹ് മുസ്ലിമിൽ പറയുന്നുണ്ട് (ശറഹ് മുസ്ലിം 4:122).
പിന്നീട് വരുന്ന ചടങ്ങ് നല്ല ഒരു പേരിടുക എന്നതാണ്.
അള്ളാഹുവിന്റെ ദാസന്‍ എന്ന അർത്ഥം വരുന്ന അബ്ദുള്ള , മുഹമ്മദ് നബിയുടെ അനുയായി തോഴൻ എന്നൊക്കെ വ്യാഖ്യാനിക്കാവുന്ന മുഹമ്മദ് എന്നതും മുമ്പില്‍ വരുന്ന (first name) ആയി ഉപയോഗിക്കുന്നത് ഏറ്റവും അഭികാമ്യം.
പ്രവാചകന്മാരുടെ പേരും അനുവദനീയമാണ്, അവർ കാലക്രമേണ അവരുടെ തന്നെ സ്വഭാവത്തിലായി തീരുക എന്ന സദുദ്ദേശ്യമാണ് അതിനു പിന്നില്‍.
പിന്നെ നല്ല അർത്ഥം വരുന്ന ദീനിനെതിരിൽ വരാത്ത പേരും അനുവദനീയമാണ്.
അതെ സമയം അള്ളാഹുവല്ലാതെ മറ്റേതെങ്കിലും ഒന്നിന്റെ അടിമ എന്നർത്ഥം വരുന്ന പേരുകള്‍ ഹറാമാണ്. ഉദാഹരണത്തിന് അബ്ദ് അന്നബി, അബ്ദ് റസൂല്‍ എന്നിങ്ങനെയുള്ള.

പേരിടൽ കഴിഞ്ഞാൽ അടുത്തത് അഖീഖ അറുക്കുക എന്നതാണ്.
കുഞ്ഞു പിറന്നതിന്റ സന്തോഷം അറിയിക്കുന്നതിന് വേണ്ടി നടത്തുന്ന മഹത്തരമായ ബലി കർമ്മമാണത്, ഏറ്റവും ശ്രേഷ്ഠമായത് ആടിനെ അറുക്കുക എന്നതും , അറുത്ത ശേഷം പാചകം ചെയ്തു അടുത്ത ബന്ധുക്കൾക്കും അയൽവാസികൾക്കും എത്തിച്ചു കൊടുക്കുക. പാചകം ചെയ്യാത്ത പച്ച മാംസമാണേലും അഖീഖ സഹീഹാകും.

അഖീഖ കഴിഞ്ഞാല്‍ മുടി കളയുക എന്നതാണ്.
ഏറ്റവും ഉചിതം ഏഴാം നാൾ കളയുന്നതാണ്, അന്നു തന്നെ പേരും വിളിക്കാവുന്നതാണ്.
ഫാത്തിമ (റ:അ) ക്ക് ഹസ്സന്‍ (റ:അ) പിറന്നപ്പോൾ ഏഴാം നാൾ മുഹമ്മദ്മനബി (സഃഅ) ഇങ്ങനെ പറയുകയുണ്ടായി " അവന്റെ മുടി കളയുക, മുടിയുടെ തൂക്കത്തിനനുസരിച്ച വെള്ളി പാവപ്പെട്ടവർക്ക് നൽകുക. [അഹ്മദ്]
അത് വലത്ത് നിന്നു തുടങ്ങി ഇടതിൽ അവസാനിപ്പിക്കണമെന്ന് ഇമാം മുസ്ലിം നിവേദനം ചെയ്തതാതി കാണാം.

മുടി കളയൽ കർമ്മം കഴിഞ്ഞാല്‍ അടുത്തത് ആൺ കുഞ്ഞിന്റെ ചേലാ കർമ്മം ആണ്.
ജനിച്ചതിന്റെ ഏഴാഏഴനാൾ മുതല്‍ പ്രായപൂർത്തിയാകുന്നതിന് മുമ്പായി ഇത് ചെയ്തിരിക്കണം.
ജനിച്ചതിന്റെ ഏഴാഏഴനാൾ മുതല്‍ പ്രായപൂർത്തിയാകുന്നതിന് മുമ്പായി ഇത് ചെയ്തിരിക്കണം.
ഞാനിപ്പോൾ ചേര്‍ത്ത് പറഞ്ഞത് മുഹമ്മദ് നബി (സ:അ) ചര്യകളാണ്, ഇനി ഇതിനെ സാമൂഹ്യ- ശാസ്ത്രീയ -വിശ്വാസപരമായ പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾൽൺകും വിധേയമാക്കിയാൽ മനസ്സിലാവുന്നത് അതിലെ അൽഭുതമാണ്, അതിലെ പൂർണ്ണതയാണ്. ഇനിയും വേറെ എന്തേലുംവേണമെന്ന് തോന്നുന്നുവോ?
അതിനപ്പുറമുള്ള ഇസ്ലാം കാപട്യമാണ്, അന്ധവിശ്വാസമാണ്. വിശ്വാസപരമായ കാര്യങ്ങളിൽ ഖുര്‍ആനിനും നബി പാഠങ്ങള്‍ക്കുമപ്പുറം കടന്നാൽ അതിനെ ബിദ്അത്ത് (കണ്ടു പിടിത്തം)എന്നു പറയും.
അതിനപ്പുറമുള്ള ഇസ്ലാം കാപട്യമാണ്, അന്ധവിശ്വാസമാണ്. വിശ്വാസപരമായ കാര്യങ്ങളിൽ ഖുര്‍ആനിനും നബി പാഠങ്ങള്‍ക്കുമപ്പുറം കടന്നാൽ അതിനെ ബിദ്അത്ത് (കണ്ടു പിടിത്തം)എന്നു പറയും.
കാലത്തിനനുസരിച്ച് മാറേണ്ടത് പ്രമാണമല്ല , മറിച്ച് ആവശ്യമായ സ്റോതസ്സുകളുടെ മികച്ച വിനിയോഗമാണ്.
ഉദാഹരണത്തിന് ബാങ്ക് മൈക്കിലൂടെ വിളിക്കുന്നത്, ഇലക്ട്രോണിക് കൗണ്ടിങ്ങ് അങ്ങനെ അങ്ങനെ.
ഉദാഹരണത്തിന് ബാങ്ക് മൈക്കിലൂടെ വിളിക്കുന്നത്, ഇലക്ട്രോണിക് കൗണ്ടിങ്ങ് അങ്ങനെ അങ്ങനെ.
ഇത്രയുമാണ് ആനുകാലിക സംഭവമുയി ബന്ധപ്പെടുത്തി പറയാനുള്ളത്.
ആരും ദീനിനെ തെറ്റിദ്ധരിക്കുന്ന അവസ്ഥ ഉണ്ടാവരുത്.
ആരും ദീനിനെ തെറ്റിദ്ധരിക്കുന്ന അവസ്ഥ ഉണ്ടാവരുത്.
Tuesday, October 25, 2016
പ്ലസ് ടു ഓർമ്മകൾ
യുവജനോത്സവ സമയം. ഒരുപാട് കലാപരിപാടികൾ കാലാകാലമായി നടന്നു വരുന്നുവെങ്കിലും ശ്രദ്ധയിൽപെടുന്നതോ അല്ലെങ്കിൽ മനപൂർവ്വം ശ്രദ്ധയിൽപ്പെടുത്തുന്നതോ ആയ കലാപരിപാടികൾ വളരെ ചുരുക്കമായിരുന്നു. നാടോടി നൃത്തം, മിമിക്രി, മോണോ ആക്ട്, മാപ്പിളപ്പാട്ട്, കോൽക്കളി, തിരുവാതിര അങ്ങനെ നീളുന്നു അവയില്‍ പെടുത്താവുന്നവ.
പക്ഷെ പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ വട്ടപ്പാട്ട് ഉണ്ടെന്നു കേട്ടു ആ കൊമേഴ്സിലെ പിള്ളേർ ഭയങ്കര പ്രാക്ടീസിലാണ് എന്നു ശിഹാബ് വന്നു ഞാനും അനസും സിനാദുമൊക്കെ നിന്നു കലപില കൂട്ടുന്ന സദസ്സിനോടായ് പറഞ്ഞു.
നോക്കുമ്പോൾ സംഗതി ശരിയാണ്, പോരാത്തതിന് നമ്മുടെ ക്ലാസിലെ ചില പ്രിയ സോദരിമാർ അവരുടെ പ്രാക്ടീസ് കാണാനും പോകുന്നുണ്ട്. ആനുകാലികമായ സാഹചര്യം ചേര്‍ത്ത് പറഞ്ഞാൽ അവരുടെ പടം ഇറങ്ങുന്നതിനു മുന്നേ ട്രെയിലർ ഹിറ്റായി.
നമുക്ക് സയന്‍സ് ബാച്ചിനാണേൽ ഒരു ടീസർ പോലുമില്ല.
എന്തെങ്കിലുമാവട്ട് എന്ന് കരുതി ഒരു ലോഡ് പുച്ഛം മുഖത്ത് പ്രകടമാക്കി തീർത്തും നാടകീയമായി ഞങ്ങളും അവരുടെ പ്രാക്ടീസ് കാണാന്‍ പോയി. അവിടെ കുറെ പേരുണ്ട്, നമ്മുടെ ക്ലാസിലെ പെൺകുട്ടികളാണേൽ നമ്മളേക്കാൾ വില കൽപ്പിക്കുന്നത് അവരെയാണെന്ന് പറയാതെ നോട്ടത്തിലും ഭാവത്തിലുമായി പ്രകടിപ്പിച്ചു.
നമുക്കാണേൽ കലാലയ കാലങ്ങള്‍ സമ്മാനിക്കുന്ന ആരോഗ്യകരമായ ബാച്ച് വിരുദ്ധത നയം ഞരമ്പിലും സിരയിലും തരിച്ചു കേറീട്ടുണ്ട്. പക്ഷേ അങ്ങനെ ഒന്നുമില്ല എന്ന് വെറുതെ കള്ളച്ചിരി കാട്ടി അവരെ (ടീം കൊമേഴ്സിനെ) അനുനനയിപ്പിക്കും. കാരണം എടുത്തു ചാടി വല്ലതും ചെയ്താൽ അലമ്പാകും. അത് കൊണ്ട് സംയമനം പാലിക്കണം.
അങ്ങനെ അവരുടെ പ്രാക്ടീസ് കണ്ട് തൃപ്തനായി എന്ന അവരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് നേരത്തെ പറഞ്ഞ ആ കപട ചിരിയിലെ ബാക്കി വന്നത് അവർക്കും നമ്മുടെ ക്ലാസിലെ 'രംഭ, ഉർവ്വശി, മേനക' എന്നവളുമാർക്കും ഒരിക്കല്‍ കൂടി സമ്മാനിച്ച് ഞങ്ങള്‍ പുറത്തിറങ്ങി.

ഇറങ്ങിയ ഉടനെ ഞാന്‍ അനസിനോട് ചോദിച്ചു, നിനക്ക് വട്ടപ്പാട്ട് അറിയോ?
അവൻ ആത്മവിശ്വാസത്തോടെ അറിയാമെന്നും പറഞ്ഞു. കേട്ട പാതി , കേൾക്കാത്ത പാതി ഞാന്‍ പറഞ്ഞു "നമ്മള്‍ സയന്‍സിലെ ആൺപിള്ളേർ വട്ടപ്പാട്ട് കളിച്ചിരിക്കും".
അന്നപാടെ അരുണ്‍ പറഞ്ഞു " അതിന് നീ യുവജനോത്സവത്തിനു വരുമോ? അല്ല അങ്ങനെ സംഭവച്ചിട്ടില്ല അതോണ്ട്".
കൂട്ടത്തിൽ എല്ലാ ചെങ്ങായിമാരും ആക്കിയ ചിരി തുടങ്ങി.
സംഭവം അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, പ്ലസ് വണ്‍ മുതല്‍ തുടങ്ങിയതാ ഞാനും അഭിജിത്തും തമ്മിലുള്ള മത്സരം. ആര് ഏറ്റവും കൂടുതല്‍ ലീവാക്കുമെന്ന അപ്രഖ്യാപിത മത്സരം.
അതോണ്ട് സ്പോർട്സ്, യുവജനോത്സവം എന്നിവക്ക് പോലും വരുന്നത് വിരളമാണ്.

അങ്ങനെ ചിരിച്ചു കൊണ്ടു നിന്ന സയന്‍സ് ടീമിനോടായി ഞാന്‍ പറഞ്ഞു, "വരും ,നമ്മള്‍ വട്ടപ്പാട്ടിൽ കൊമേഴ്സ് ടീമിന് ശക്തരായ എതിരാളികളാവും.
എതിർ രാജ്യത്തെ നേരിടാനുള്ള മേജര്‍ ഓപ്പറേഷന്‍ പ്ലാനുകൾ പങ്കിടുന്ന പോലെ സഭ ഒന്നു കൂടി അടുത്തു, വലിഞ്ഞു മുറുകി.
പക്ഷെ എന്നും എന്തെങ്കിലുമൊക്കെ തുടങ്ങാനുദ്ധേശിക്കുമ്പോള്‍ കേൾക്കുന്ന അപശ്രുതി അവിടെയും കേട്ടു. " എടാ..അയിനി മറ്റന്നാളാണ് പരിപാടി. വല്ലതും നടക്കുമോ". ഗോവി എന്ന ഒരുത്തന്‍ വേവലാതിപ്പെട്ടു.
അവന്റെ പിരടി പ്രയാഗ്, എബി,സൂരജ്, ഗോകുല്‍, ശരത് എന്നിവരും കൂടി ഉള്‍പെടുന്ന നമ്മുടെ സംഘം താഴോട്ടെക്കാകി ശരിക്ക് പെരുമാറി. നമ്മള്‍ ആ ചലഞ്ച് ഏറ്റെടുത്തു. പ്രാക്ടീസ് തുടങ്ങി, അത് കാണാന്‍ ആരും ഉണ്ടായില്ല, ക്ലാസിലെ എന്നല്ല കലാലയമുറ്റത്തെ സ്ത്രീ സമൂഹത്തിലെ പോയിട്ട് ആൺകുട്ടികൾ പോലും അവിടെ ഉണ്ടായില്ല.
അങ്ങനെ രണ്ടു ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിൽ ആ സമയം സമാഗതമായി.
നല്ലവണ്ണം പ്രാക്ടീസും ,ഫാൻസും, ട്രെയിലർ വ്യൂസും കിട്ടിയ കൊമേഴ്സ് ടീം ശരിക്ക് തകര്‍ത്തു കളിച്ചു. കാണികള്‍ കൈയ്യടി മുഴക്കി അവരെ പ്രോൽസാഹിപ്പിച്ചു കൊണ്ടിരുന്നു.
മൊത്തത്തിൽ അവർ തന്നെയാവും വിജയികൾ എന്ന് നമ്മള്‍ സ്റ്റേജിൽ കയറും മുമ്പ് കുറേ പേരെങ്കിലും മുൻ വിധിയെഴുതി.
പക്ഷെ സ്റ്റേജിൽ കയറാതെ ഞങ്ങൾക്ക് നിവൃത്തിയില്ലല്ലോ.
ഞങ്ങള്‍ സ്റ്റേജിൽ കയറി. ട്രെയിലറിനു പൂജ്യം views ആയിരുന്നേലും പടമിറങ്ങിയപ്പോ എല്ലാരും ഉണ്ടായിനി കാണാന്‍.
സഭാകമ്പം കൊണ്ടാവാം പരിപാടി തുടങ്ങുന്നതിന് മുമ്പ് കൂട്ടത്തിൽ ഒരുത്തന്‍ ഇങ്ങനെ പറഞ്ഞു" പരിപാടി കൊളമാവുമെന്നറിയാൻ ആണോടാ ഇത്രയും പേര് ഇവിടെ കൂടി നിൽക്കുന്നത്. കാണികളെ കണ്ട് പകച്ചു നിന്നവന്മാർക്കും സ്റ്റെപ് മറക്കുമോ എന്നു ശങ്കയുള്ളോർക്കും പരസ്പരം ധൈര്യം പകര്‍ന്ന് പരിപാടി ആരംഭിച്ചു.
ഞങ്ങള്‍ വട്ടപ്പാട്ട് പൂർത്തിയാക്കി, കാണികൾ കൈയ്യടി ഞങ്ങൾക്കു തന്നുവെങ്കിലും അപ്രതീക്ഷിതമായ രംഗപ്രവേശം കാരണം ചിലരെ സ്തബ്ധരാക്കിയത് കൊണ്ടാവാം അവയുടെ ശബ്ദം കുറഞ്ഞത്.
അനസിന്റെ മികച്ച് നിന്ന ആലാപനവും പോർ വീര്യം കെടാത്ത എല്ലാവരുടെയും പ്രകടനവും ഞങ്ങൾക്ക് വാങ്ങി തന്നത് വട്ടപ്പാട്ടിലെ ഒന്നാം സ്ഥാനമാണ്.
വളരെ ചുരുങ്ങിയ നേരം കൊണ്ട് നേടിയെടുത്ത വിജയം.

പക്ഷെ കലാലയ മുഖത്തെ പോരിന് അൽപായുസാണെന്ന് തെളിയിച്ച് എല്ലാവരും നമ്മെ സമീപിച്ചു. അഭിനന്ദനം അറിയിച്ചു.
അങ്ങനെ കൊമേഴ്സും സയന്‍സും രണ്ടല്ല ഇനിയങ്ങോട്ട് ഒന്നാണെന്ന് പറഞ്ഞ് ഞങ്ങള്‍ പരസ്പരം സ്നേഹം പകർന്നു.
#ആത്മകഥ
#ചാപ്റ്റർ_പ്ലസ്_ടു
അങ്ങനെ കൊമേഴ്സും സയന്‍സും രണ്ടല്ല ഇനിയങ്ങോട്ട് ഒന്നാണെന്ന് പറഞ്ഞ് ഞങ്ങള്‍ പരസ്പരം സ്നേഹം പകർന്നു.
#ആത്മകഥ
#ചാപ്റ്റർ_പ്ലസ്_ടു
Thursday, October 13, 2016
മാതാപിതാക്കളുടെ പൊരുത്തം
യാ الله അവര്‍ അനുഭവിച്ച യാതനകളും വിഷമങ്ങളും ഞാന്‍ അറിഞ്ഞതെ ഇല്ല, അല്ലെങ്കില്‍ അവര്‍ അതൊന്നും അറിയിച്ചതെ ഇല്ല.
താന്‍ ഉണ്ടില്ലേലും തന്റെ മകന്‍/മകള്‍ ഉണ്ണണം, താന്‍ ഉടുത്തില്ലേലും തന്റെ മക്കള്‍ ഉടുക്കണം അതിനു വേണ്ടി എന്നും പരിശ്രമിക്കുന്ന ആരുംകാണാതെ അല്ലാഹുവിന്റെ മുന്‍പില്‍ മാത്രം അഭയം തേടി കണ്ണീര്‍ പൊഴിച്ചു ജീവിതത്തോട് അഡ്ജസ്റ്റ് ചെയ്ത് കഴിയുന്ന രണ്ട ജീവിതങ്ങള്‍ ഉണ്ടെങ്കില്‍ അത് ഒന്ന് മാതാവും മറ്റേത പിതാവും ആകുന്നു. തിരിച്ച ഒന്നും പ്രതീക്ഷിക്കാതെ നിക്ഷേപം നടത്തുന്ന അത്ഭുത ജീവനുകള്‍ ആണവര്‍. ലോകത്ത് ഏറ്റവും ഭാഗ്യവാന്മാര്‍ തങ്ങളുടെ മാതാപിതാകള്‍ക്ക് അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ എന്തെങ്കിലും ഒക്കെ അവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി ചെയ്യാന്‍ കഴിയുന്നവരാണ്.അതിനു വേണ്ടത് അവര്‍ പകര്‍ന്നു തന്ന ആ നല്ല മനസ്സൊന്നു പൊടി തട്ടി എടുക്കുകയേ വേണ്ടു.അതിനു പലര്ക്കും സമയം കിട്ടാറില്ല, ഓഫീസ' മുറിയിലെ കസേരയിലിരുന്നു അവര്‍ ചില്ല് ജനാലയിലൂടെ കാണേണ്ടത് എന്നെ ഞാന്‍ ആകിയ ,അസ്ഥി ഉടയും വേദന സഹിച് എന്നെ പുറ൦ ലോകം കാണിച്ച ഉമ്മയെയാണ്, വിശന്നു തളര്‍ന്ന അരവയറു ആഞ്ഞു കെട്ടി പണിക്ക് പുറപ്പെട്ട ഉപ്പയെയാണ്.رضا الله في رضا الوالد وسخط الله في سخط الوالدനിശ്ചയം الله ന്റെ പൊരുത്തം മാതാപിതാക്കളുടെ പൊരുത്തത്തിലാകുന്നു, الله ന്റെ കോപം മാതാപിതാക്കളുടെ കൊപത്തിലുമാകുന്നു.
വെറുതെ വിദേശപര്യടനത്തിന് ഇറങ്ങിയപ്പോ ഉമ്മാനേം, ഉപ്പാനേം കാണാണ്ട് കഴിയേണ്ടി വരുന്ന സാഹചര്യം ആയോണ്ട് എഴുതാന്‍ തോന്നി, അതോണ്ട എഴുതിയതാ...
ദീര്‍ഘായുസ്സിനും ആഫിയത്തിനും ദുആ വസിയ്യത്തോടെ നിര്‍ത്തട്ടെ...
Saturday, October 8, 2016
A Day in Qatar Foundation
ഇന്നലെ ഖത്തര്‍ ഫൗണ്ടേഷന്റെ എക്സിബിഷനിൽ പങ്കെടുക്കാൻ അവസരമുണ്ടായി.
വളരെ മികച്ച പ്രദർശനത്തിനു സാക്ഷിയാവാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു.
കുത്തക കമ്പനികളുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനമല്ല മറിച്ച്, ഖത്തറിലെ ചെറിയ ചെറിയ സംരംഭങ്ങളുടെ വലിയ വലിയ സംഭാവനകൾക്ക് വേദി ഒരുക്കിയ നല്ല പ്രദര്‍ശനം.
കൂട്ടത്തിൽ എന്റെ ഏട്ടന്റെ ഡിസൈന്‍& പ്രിന്റിങ് കമ്പനിയായ അൽ-വസ്മിയും ഉണ്ടായിരുന്നു.

പക്ഷെ എനിക്ക് കൂടുതല്‍ സന്തോഷമുണ്ടാക്കിയത് ഒരു തെറ്റിദ്ധാരണക്ക് മുകളിലേക്ക് ഉയർത്തി വെക്കാനുള മാതൃകാ പരമായ ഒരു കാര്യമാണ്.
ഇസ്ലാമിൽ ലിംഗ-അസമത്വമുണ്ടെന്നും, സ്ത്രീകള്‍ അടുക്കളയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടവരാണ് എന്നതാണ് ഇസ്ലാമിക കാഴ്ചപ്പാട് എന്നും ചിലരെങ്കിലും പറഞ്ഞു നടന്നിരുന്നു.
ഖത്തറിലെ മൊത്തം ജനസംഖ്യയുടെ 24.9% മാത്രം പങ്കിടുന്ന ഒരു സമൂഹത്തെപറ്റി ഞാന്‍ പറഞ്ഞു തരാം, നേരത്തെ അടുക്കളയിലും മറ്റുമായി അടിച്ചമർത്തപ്പെടുന്നു എന്നു പറയുന്ന സ്ത്രീ സമൂഹത്തെ പറ്റി.
ഈ എക്സിബിഷന്റെ സിംഹഭാഗവും കൈയ്യടക്കിയിരിക്കുന്നത് അവരാണ്, പർദ ധരിച്ച കുടുംബിനികൾ. അവരുടെ കൈയ്യിലെ അറിവും, സാമഗ്രികളും ഉപയോഗിച്ച് തങ്ങളുടെ രാജ്യത്തിന്റ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്താനുള്ള പാച്ചിലിലാണവർ. പക്ഷെ അവർക്ക് വിപണി തേടി അലയേണ്ട അവസ്ഥയില്ല, എല്ലാ സഹകരണവുമായി നീതി പീഠമുണ്ട് അവരുടെ കൂടെ, അവർക്ക് വിദേശിളുമായി ആശയ വിനിമയം നടത്താന്‍ പർദ അഴിച്ച് വെക്കേണ്ടതില്ല, നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയുന്നവർ ബാഹ്യ ലോകത്തെ പറ്റി തീർത്തും അവബോധമുള്ളവരാണ്. ഒരുപക്ഷേ ഭൂരിപക്ഷമായ ആൺസമൂഹത്തേക്കാൾ അഭ്യസ്ഥ വിദ്യരാണ് സ്ത്രീകള്‍.
ഇതിനൊക്കെയും പിറകിൽ ശക്തമായ നീതി സംവിധാനമാണ്. തീർച്ചയായും ഖത്തർ പൂർണ്ണമായും ഒരു ഇസ്ലാമിക ഭരണ ഘഘടനയുള്ള രാജ്യമാണ്.

അപ്പോള്‍ ഇനി പറയുക ഇസ്ലാം സ്ത്രീകള്‍ക്ക് പരിഗണന നൽകുന്നില്ലേ?
അവർ അടുക്കളയിലും അരങ്ങത്തുമുണ്ട്.
അവർ അടുക്കളയിലും അരങ്ങത്തുമുണ്ട്.
ഇവിടെ ലിംഗ-അസമത്വമല്ല പ്രശ്നം. അർഹമായ അവകാശം നൽകുക എന്നുള്ളതാണ്.
അർഹമായ എന്നു പറയേണ്ട് സാഹചര്യം പുനപരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാകും സ്ത്രീയും പുരുഷനും ഘടനയിലും മറ്റും വ്യത്യസ്തരാണ്, അതിനനുസൃതമായി (അർഹമായി) എല്ലാം തീർപ്പ് കൽപ്പിക്കുക.
അല്ലാതെ എല്ലാരും തുല്യമാണ് എന്നൊക്കെ പറഞ്ഞ് കാര്യങ്ങളെ സമീപിച്ചാൽ അത് വിഭവശേഷിയുടെ അനാവശ്യമായ ചിലവഴിക്കലിനും ഒടുക്കം വിനകൾക്കും കാരണമാകും.
ഓർക്കുക ഇസ്ലാം തെറ്റിദ്ധരിക്കപ്പെടുന്നതാണ്, അത് അതിന്റേതായ അസ്ഥിത്വത്തിൽ എന്നും അതുല്യവും പൂർണ്ണവുമാണ്.
- ജുനൈദ് കടന്നപ്പള്ളി
A day in Qatar Foundation Facebook Link >> Click Hereഅർഹമായ എന്നു പറയേണ്ട് സാഹചര്യം പുനപരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാകും സ്ത്രീയും പുരുഷനും ഘടനയിലും മറ്റും വ്യത്യസ്തരാണ്, അതിനനുസൃതമായി (അർഹമായി) എല്ലാം തീർപ്പ് കൽപ്പിക്കുക.
അല്ലാതെ എല്ലാരും തുല്യമാണ് എന്നൊക്കെ പറഞ്ഞ് കാര്യങ്ങളെ സമീപിച്ചാൽ അത് വിഭവശേഷിയുടെ അനാവശ്യമായ ചിലവഴിക്കലിനും ഒടുക്കം വിനകൾക്കും കാരണമാകും.
ഓർക്കുക ഇസ്ലാം തെറ്റിദ്ധരിക്കപ്പെടുന്നതാണ്, അത് അതിന്റേതായ അസ്ഥിത്വത്തിൽ എന്നും അതുല്യവും പൂർണ്ണവുമാണ്.
- ജുനൈദ് കടന്നപ്പള്ളി
Thursday, September 1, 2016
മുഹമ്മദ് നബി (സഃഅ) തങ്ങള്‍ വിശ്വാസിയെ ഈന്തപ്പന വൃക്ഷത്തോട് ഉപമിച്ചപ്പോൾ
ഈ ലോകത്ത് നിരവധി നേതാക്കള്‍ കടന്നു പോയി, അവരില്‍ പലരും ചില പ്രത്യേക വിഷയങ്ങളിൽ മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിച്ചു.
ചുരുക്കം ചിലര്‍, വളരെ ചുരുക്കം ചിലര്‍ മാത്രം ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും നായകരായും പ്രതിനായകരായും ഇടപെട്ടു.
ആ സ്ഥാനത്തിനോട്, പ്രവർത്തിയോട് നീതി പുലർത്തിയവരുടെ എണ്ണത്തിലേക്ക് കടക്കുകയാണെങ്കിൽ അത് വീണ്ടും കുറയും.
എന്നാല്‍ ഈ ലോകത്ത് ഇന്നെവരെ കണ്ടതിൽ ഏറ്റവും നല്ല താത്വികനും, നവോത്ഥാന നായകനും, നന്മയുടെ പ്രതിരൂപവും, എല്ലാ മനുഷ്യനെയും ഒരു പോലെ കാണണമെന്ന് പഠിപ്പിച്ച അധ്യാപനവും, സഹചാരികളോട് ആത്മാർത്ഥതയും പുലർത്തിയ ആദ്യം കടന്നു വരുന്ന ഒരു നാമമുണ്ടെങ്കിൽ അത് അഷ്റഫുൽ ഹൽഖ് മുഹമ്മദ് മുസ്തഫ (സഃഅ) തങ്ങളാണ്.
ഹബീബ് അങ്ങേയറ്റം ഭൂമിയിലെ അള്ളാഹുവിന്റെ സൃഷ്ടികളെ സ്നേഹിച്ചു.
വിവേചനങ്ങളൊട്ടുമില്ലാതെ തന്നെ.
ദൈനംദിന ജീവിതവുമായി ചേര്‍ന്ന് സംസാരിക്കുമ്പോൾ പറയേണ്ട പ്രധാന കാര്യത്തിലൊന്നാണ് അവിടുത്തെ പ്രകൃതി സ്നേഹം.
ഓരോ ഉത്തമ വിശ്വാസിയും സർവ്വ സൃഷ്ടികളോടും കരുണ കാണിക്കാൻ പഠിക്കണമെന്ന് സദാ ഉപദേശിക്കാറുള്ള മഹാനാണ് നബി (സഃഅ) തങ്ങള്‍.
വിശ്വാസികളോട്, നിങ്ങള്‍ ഒരു പാകമായി വരുന്ന വൃക്ഷത്തെപ്പോലെ വളർച്ചയിലേക്കും പുരോഗതിയിലേക്കും കുതിക്കണമെന്നും, പരിസ്ഥിതിയിലെ മാറ്റങ്ങളെ പറ്റി ബോധവാന്മാരായിരിക്കണമെന്നും കൽപ്പിക്കുമായിരുന്നു.
ഹദീസ് കാണുക👇🏻👇🏻👇🏻
" ഒരു സത്യ വിശ്വാസിയുടെ ജീവിതം പാകമായി വരുന്ന ഇളം ഈന്തപ്പന വൃക്ഷത്തെ പോലെയാണ്, ഒരു കാറ്റ് വന്നാൽ അതിന്റെ ഓല നേരായ സ്ഥിതിയിൽ നിന്നും വിവിധ ദിശകളിലേക്ക് ആടിയുലയും, പക്ഷെ കാറ്റും കോളും അടങ്ങി കഴിഞ്ഞാൽ അതിന്റെ ഓല വീണ്ടും പഴയ സ്ഥിതിയിലാകും,നേരെ തന്നെ നിൽക്കും."
[റിപ്പോർട്ടട് അബുഹുറൈറ(റഃഅ), ബുഹാരി]
ഇതുപോലെ ഏത് പ്രതിസന്ധി ഘട്ടത്തിലും അടിപതറാതെ, നേരായ മാർഗ്ഗത്തിലൂടെ പോകുക എന്നതാണ് ഒരു സത്യവിശ്വാസിയുടെ കടമ.
ചുറ്റുമുള്ള പരിസ്ഥിതി മിക്കവാറും പിശാചിന്റെ ദുർബോധനത്താൽ സമ്പന്നമാണെങ്കിലും, അള്ളാഹു ഒരുവനെ നല്ല നിലയില്‍ തുടരാന്‍ അനുവദിച്ചാൽ അതാർക്കും തടയാന്‍ സാധിക്കില്ല. അത് പോലെ അള്ളാഹു ഒരുവനെ വഴി പിഴപ്പിക്കാനുദ്ദേശിച്ചാൽ അവനെ നേർവഴിയിലാക്കാൻ ആർക്കും സാധിക്കില്ല.
തീർച്ചയായും അള്ളാഹു നീതിമാനാണ്, അവന്റെ കാരുണ്യത്തിലല്ലാതെ ആർക്കും ജീവിതവുമില്ല, മരണവുമില്ല.
-ജുനൈദ് കടന്നപ്പള്ളി
Saturday, August 27, 2016
കാലംമരണത്തെ മായ്ക്കുമ്പോൾ
വെള്ളം കണ്ടാ പിന്നെ വേറെ ഒന്നും നോക്കില്ല, അതിനി ചെറിയ തോടായാലും, ശരി വലിയ പുഴയായാലും ശരി അവനും കൂട്ടരും കുളിച്ചു മതിക്കണം.
സ്ഥിരമായൊരു സ്ഥലമുണ്ടായിരുന്നു അവർക്ക് 'പാറത്തോട്' .
അവിടെ കാണേണ്ടതാ ഓരെ അഭ്യാസങ്ങൾ. കൂട്ടത്തിൽ അവനായിരുന്നു കേമൻ, മുങ്ങാം കുഴിയിട്ട് ആഴങ്ങളില്‍ പതിക്കാനും, വിവിധ രീതിയില്‍ നീന്തി മറിയാനുമൊക്കെ."
ഇന്നലെ വൈകീട്ട് അങ്ങ് മലയ്ക്കുള്ള പുഴയില്‍ മുങ്ങി മരിച്ച അപ്പുവിനെ പറ്റി അയൽവാസി രാമു വാചാലനായി കൊണ്ട് പറഞ്ഞതാണിവ.
വീട്ടുകാരെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി, സ്നേഹിതന്മാരെ അനാഥരാക്കി അവരുടെ അപ്പുവേട്ടൻ യാത്രയായി.
"ഭയങ്കര ആഴമല്ലെ അവിടെ, പോരാത്തതിനു തോരാ മഴയില്‍ വെള്ളം എത്രയാ പൊന്തിയത്."
ശവദാഹ ചടങ്ങിനിടയിൽ നാട്ടുകാരിൽ ചിലർ പതിയെ സ്വരത്തിൽ പറയുന്നു.
ഇനി ആ പാറത്തോടിൽ അപ്പുവില്ല, തന്റെ അനിയന്മാരെ നീന്തല്‍ പഠിപ്പിച്ച, മുങ്ങാം കുഴിയിടാനും, അഭ്യാസങ്ങളും പറഞ്ഞു കൊടുത്ത ആ കർക്കശക്കാരനായ സംഘത്തലവന്റെ അഭാവം അവര്‍ എങ്ങനെ നികത്തും.
അവനുള്ളപ്പോൾ ആരും പരസ്പരം വഴക്കിടാതെ ഒരുമിച്ച് തന്നെ പാറത്തോടിലും മറ്റുമായി കുളിക്കുമവർ.
അവനുള്ളപ്പോൾ അവനെ പേടിച്ച് അധികം ആഴങ്ങളിലേക്ക് ചെല്ലാനോ മറ്റു കുരുത്തക്കേട് നടത്താനോ അവർക്ക് പറ്റിയിരുന്നില്ല.
അത് കൊണ്ട് തന്നെ ചിലര്‍ക്കെങ്കിലും അപ്പുവിനോട് പലപ്പോഴായി ദേഷ്യം തോന്നിയിട്ടുണ്ട്." ഈ അപ്പവേട്ടനുള്ളപ്പോൾ ഒന്നിനും സമ്മതിക്കില്ല" എന്നവര്‍ പറഞ്ഞു നടക്കുമായിരുന്നു.
ഇനി ആ അപ്പുവേട്ടൻ വഴക്കിടാൻ വരില്ല അവരോട്, ദേഷ്യപ്പെട്ട് തീർപ്പ് കൽപ്പിക്കാനും എത്തില്ല.
പറഞ്ഞ പോലെ രണ്ടു മൂന്നു ദിവസം പാറത്തോട് അനാഥമായി. അപ്പുവിന്റെ സ്നേഹിതന്മാർ അവിടെ വന്നു പോകും, വരുമ്പോഴൊക്ക അവന്റെ ഓർമ്മ വരും, പഴയ കാര്യങ്ങൾ പറയും ഓരോരുത്തരായി.
അങ്ങനെ അങ്ങനെ കുറച്ച് ദിവസങ്ങള്‍.
പിന്നീട് അവരെ കാലമെന്ന അൽഭുതം എല്ലാം മറക്കാന്‍ പഠിപ്പിച്ചു.
അവർ പാറത്തോടിലും മറ്റു നീരാട്ട് കേന്ദ്രങ്ങളിലുമായി അപ്പുവിന്റെ സ്മരണ പുതുക്കി കളിക്കാന്‍ തുടങ്ങി.
കാലം കുറച്ചു കൂടി മുന്നോട്ട് നീങ്ങിയപ്പോൾ അവർ അപ്പുവിനെ തന്നെ മറന്നു പഴയതിലും ആവേശത്തോടെ കളിയിലും കുളിയിലും ഒക്കെയായി നേരം ചിലവഴിച്ചു.
പിന്നെ അപ്പു എന്ന പേര് തന്നെ ഉച്ചരിച്ചത് അപൂർവ്വങ്ങളായാണ്.
അന്ന് അപ്പു വിലക്കിയ പല കാര്യങ്ങളും ഇന്നിവർ ഭയപ്പാടില്ലാതെ ചെയ്യുന്നു.
അപ്പുവിനേക്കാൾ കേമന്മാരായി ചിലർ ആസ്ഥാന നീന്തല്‍ വിദഗ്ധൻ എന്ന പേരെടുത്തു.
അപ്പുവിന്റെ വേർപാട് അവർക്ക് പുതിയ അവസരങ്ങള്‍ തുറന്നു കൊടുത്തു എന്ന് വ്യസന സമേതം പരോക്ഷമായി അറിയിക്കുന്നു.
മരണങ്ങളെ അത്തരത്തിലാണ് കാലം ചികഞ്ഞെടുക്കുന്നത്.
ആദ്യം ഇത്തിരി വേദന തോന്നുമെങ്കിലും ജനിച്ചവര്‍ മരിക്കണമെന്ന സത്യത്തെ ഉൾക്കൊള്ളാൻ പാകത്തിന് മനസ്സിനെ മാറ്റിയെടുക്കാൻ കാലത്തിന് കഴിയും.
ഇവിടെ അപ്പുവിന് സംഭവിച്ച മരണം അവന്റെ സുഹൃത്തുക്കൾക്ക് ഒരു പുതിയ അവസരങ്ങളായാണ് കാലക്രമേണ മാറിയത്. ഓരോ കൊഴിഞ്ഞു പോക്കും ഓരോ ഇല്ലായ്മയെ ആണ് കാണിക്കുന്നത്.
ഓരോ ഇല്ലായ്മയും ചിലത് ചെയ്യാനും, പറയാനുമുള്ള സ്വാതന്ത്ര്യമാണ്.
അത് കൊണ്ട് തന്നെയാവാം നാം പലപ്പോഴായി കേട്ടിരുന്ന ഈ വാക്കുകള്‍ ശരിയന്നു തോന്നുന്നത്.
" എനിക്ക് ഇനി മേലും കീഴും നോക്കാനില്ല, എല്ലാം നഷ്ടപ്പെട്ടവനാണ് , മുകളില്‍ ആകാശവും താഴെ ഭൂമി"
ഇല്ലായ്മ നൽകിയ സ്വാതന്ത്ര്യമാണിത് എന്തിനെയും ഏതു വിധേനയും നേരിടാനുള്ള സ്വാതന്ത്ര്യം.
അപ്പുവിന്റെ ഇല്ലായ്മ അവന്റെ കൂട്ടർക്ക് നൽകിയതും സ്വാതന്ത്ര്യം തന്നെ, ചില മാറ്റങ്ങൾ നടപ്പിൽ വരുത്താനും, വിലക്കപ്പെട്ടിരുന്ന കാര്യങ്ങൾ ചെയ്തു തീർക്കാനുമുള്ള സ്വാതന്ത്ര്യം.
കാലം എന്ന സത്യമാണ് അത് ഉണർത്തിയത്, വിരഹവും വേദനയും ഒക്കെ താണ്ടി ഒടുവില്‍ ഇപ്പോഴുള്ള അവസ്ഥയിലെത്തിച്ചത് കാലമാണ്.
ചില മാറ്റങ്ങൾ അനിവാര്യമായതാണ്, അതിനു പിന്നില്‍ മരണം നടത്തുന്ന പരോക്ഷമായ ഇടപെടലുകളെ നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല.
തിരിച്ചറിയണമെങ്കിൽ അപ്പുവിനെ പോലെയുള്ള പലരുടെയും മരണം മനസ്സിലാക്കണം , അവരുടെ വേർപാടിനു വഴിയെ കാലം വരുത്തിയ മാറ്റം ഉൾക്കൊള്ളണം.
ഇനിയും മരിക്കാൻ ഒരുപാട് പേര്‍, ഇനിയും പഠിക്കാൻ ഒരുപാട് ജീവിതങ്ങൾ, ഒടുവില്‍ ഇല്ലായ്മ സൃഷ്ടിച്ച് നീയും ഞാനും അകലുമ്പോൾ ആദ്യ ദിനങ്ങളിൽ അലമുറയിട്ട സ്നേഹിതന്മാരെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച് പതിയെ പതിയെ മറക്കാന്‍ പറയുന്നത് കാലം, പതിയെ പതിയെ നമ്മെ മറക്കാന്‍ പറയുന്നത് കാലം.
നീ ഇല്ലെങ്കിലും ഇവിടെ ഒരു കുഴപ്പമില്ലെന്ന് ഒച്ചയിടുന്ന കാലം...
നമ്മള്‍ നിസ്സാര ജീവൻ എന്നു തെളിയിക്കുന്നത് കാലം...
- ജുനൈദ് കടന്നപ്പള്ളി
Thursday, August 25, 2016
പ്രവേശനോൽസവം 2016: പുതിയ പ്രതീക്ഷകൾ
മിഹ്റാജാനുൽ ബിദായ
'പ്രവേശനോൽസവം 2016'
കടന്നപ്പള്ളി ഹസ്സനാത്തുൽ ഇസ്ലാം മദ്രസ

കുട്ടികള്‍ രാവിലെ തന്നെ പുത്തനുടുപ്പിട്ടു മാതാപിതാക്കളുടെ കുടുംബാംഗങ്ങളുടെ അനുഗ്രഹാശിർവാദങ്ങളേറ്റു വാങ്ങി ഹസ്സനാത്തുൽ ഇസ്ലാം മദ്രസാ അങ്കണത്തിൽ എത്തിച്ചേർന്നു.
അദബിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ കാത്തു നിന്ന കാഴ്ചകൾ ഏറെ ആനന്ദമുള്ളതായിരുന്നു.
അവിടെ അവരെ സ്വാഗതം ചെയ്തു കൊണ്ടുള്ള ബാനറുകളും, വിവിധ വർണ്ണത്തിലുള്ള ഭിത്തികളിലും മറ്റുമായി പതിച്ച വർണ്ണ കടലാസുകളും, വ്യത്യസ്ത വലിപ്പത്തിലുള്ള ബലൂണുകൾ എന്നിവ അതില്‍ പെടുന്നു.
പക്ഷെ ഇതിനേക്കാൾ ഉപരിയായി, വ്രത ശുദ്ധിയുടെ ദിന രാത്രങ്ങളിൽ തങ്ങളുമായി അകന്നു നിന്ന സ്നേഹഭാജനങ്ങളായ വിദ്യാർത്ഥികളെ സ്വീകരിക്കാൻ തയ്യാറായി നിന്ന ഉസ്താദുമാരുണ്ടായിരുന്നു.
അവരുടെ പ്രാർത്ഥനയ്ക്കും, സ്നേഹത്തിനുമപ്പുറം പിന്നെന്താണ് ഒരു വിദ്യാർത്ഥിക്കാവശ്യമായുള്ളത്?
മഴ ഇടയ്ക്കിടെ വന്നു പോകുന്ന ഒരു സമയം, മുകളിലെ നിരത്തി വെച്ച ബെഞ്ചുകളിൽ സവിനയം ആകാംക്ഷയോടെ കുട്ടികൾ ഇരിപ്പുറപ്പിച്ചു.
കൂടെ ചുരുക്കം രക്ഷകർത്താക്കളും.
ദുആ ചെയ്തു ആരംഭിച്ച കാര്യപരിപാടിയിൽ ഖത്തീബ് ഉസ്താദ് ജിഷാദ് യമാനി അവർകൾ ആമുഖം എന്ന നിലയില്‍ ധാരാളം കാര്യങ്ങൾ സംസാരിച്ചു.
മത-വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ആ പ്രഭാഷണത്തിൽ ഒട്ടുമിക്ക കാര്യങ്ങളും ചർച്ച ചെയ്തു പിന്നീട് ബദർ പള്ളിയിലേക്ക് (മീത്തൽ) പുതുതായി നിയമിച്ച ഇമാം ഉസ്താദ് ഖാലിദ് അവർകളും തന്റെ ആശയങ്ങള്‍ സദസ്സുമായി പങ്കുവെച്ചു.
മദ്രസാ വിദ്യാർത്ഥികൾക്ക് ആശംസയർപ്പിച്ച് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹസ്സന്‍ വി.യു. സംസാരിക്കുകയുണ്ടായി.
കൂടാതെ വേദിയില്‍ KAIJC ജന: സെക്രട്ടറി ടി. ജവാദ്, ഉസ്താദ് അബ്ദുള്‍ സലാം എന്നിവര്‍ അവരുടെ സാന്നിധ്യം അറിയിച്ചു.
"ﺧﻴﺮﻛﻢ ﻣﻦ ﺗﻌﻠﻢ ﺍﻟﻘﺮﺁﻥ ﻭﻋﻠﻤﻪ "
നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠർ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് "
-Al Bukhari
[കിത്താബുൽ ഫളാഇൽ-Book of virtues Book no.9, hadith 993 ].
ഈ തിരുവചനം മുൻ നിറുത്തി പഠനം നടത്തിയാൽ മാത്രം മതിയാകും ഇന്നു നിലവിലുള്ള മദ്രസാ സമ്പ്രദായത്തിന്റെ പ്രസക്തി മനസ്സിലാക്കാൻ.
വഴി തെറ്റി പോകുന്ന യുവതയെ തെരഞ്ഞു പിടിച്ച് കൊണ്ട് ഇതാണ് ഇസ്ലാം എന്നു തെറ്റിധരിപ്പിക്കുന്ന ആധുനിക മാധ്യമ നിലപാടുകളെ തച്ചുടക്കണമെങ്കിൽ, അവയ്ക്കു മീതെ നന്മയുടെ, സത്യത്തിന്റെ, സമാധാനത്തിന്റെ മനുഷ്യത്തിന്റെ പ്രതീകം മാത്രമാണ് ഇസ്ലാം എന്ന പച്ചയായ യഥാര്‍ത്ഥ്യം ഇവിടെ അലയടിക്കണം.
അതിന് സഹിഷ്ണുതയുടെ നേരറിവിന്റെ വിത്തുകൾ പാകണം, അത് മദ്രസയിലൂടെ സാധിക്കും.
കുരുന്നുകളുടെ ജീവിത രീതി നല്ല മാതൃകയില്‍ രൂപപ്പെടുത്താൻ തക്കതായ എല്ലാ പാഠങ്ങളും അവിടെ പഠിപ്പിക്കുന്നുണ്ട്.
പക്ഷെ ഖേദകരമായ കാര്യം എന്തെന്നു വെച്ചാൽ നമ്മളില്‍ ചിലരെങ്കിലും ആത്മീയ വിദ്യഭ്യാസത്തേക്കാൾ പ്രാധാന്യം ഭൗതിക വിദ്യാഭ്യാസത്തിനു കൊടുക്കുന്നു.
ഭൗതിക വിദ്യാഭ്യാസം വേണ്ട എന്ന ഭാഷ്യമൊന്നുമില്ല, രണ്ടും തുല്യ അളവില്‍ ചേര്‍ത്ത് കൊണ്ടാണ് ഇവിടെ വിപ്ലവങ്ങൾ സൃഷ്ടിക്കേണ്ടത്.
വിപ്ലവം എന്നത് തീര്‍ത്തും രക്തരഹിതമായത് തന്നെ, ഇസ്ലാമിന്റെ ആശയങ്ങളും, ആദർശങ്ങളും ഇതര സമൂഹത്തിൽ പ്രതിഫലിപ്പിക്കുക എന്നത് തന്നെയാണ് കർമ്മം.
അല്ലാതെ ഭൗതിക വിദ്യാഭ്യാസം പൂർണ്ണമായി തഴഞ്ഞാലോ മതവിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിച്ചാലോ ഇവിടെ അനക്കങ്ങൾ സൃഷ്ടിക്കാൻ സാധ്യമല്ല.
പ്രത്യേകിച്ചും ഈ ആധുനിക കാലത്തിൽ ഇസ്ലാമിന്റെ ശബ്ദമായി പൊതു വേദികളില്‍ സംവദിക്കാൻ നമുക്ക് ഒരു ഇടറാത്ത കണ്ഠനാളവും, പതറാത്ത മനസ്സും വേണം, സോഷ്യല്‍ കൂട്ടായ്മയിലും നവമാധ്യമ വേദികളിലും നിരങ്ങി ഇസ്ലാമിനെ താഴേക്ക് ഇറക്കും രീതിയില്‍ ഇടപെടുന്നവർക്ക് ഭയപ്പെടാൻ നമ്മളിലെ ചെറുപ്പക്കാരന്റെ ഏറ്റവും പക്വമായ, അവസരോചിതമായ പ്രതിഷേധ മുറകൾ വേണം.
ആയതിനാല്‍ മത-ഭൗതിക വിദ്യാഭ്യാസത്തിനു തുല്യ പ്രാധാന്യം നല്‍കി, നല്ല ചുറ്റുപാടും, ഇസ്ലാമനുകൂല അന്തരീക്ഷവും ഉണ്ടാക്കിയെടുക്കണം , അത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്.
വിശിഷ്യ ഒരു വിദ്യാർത്ഥിയുടെയും, രക്ഷിതാവിന്റെയും, ഉസ്താദിന്റെയും ഉത്തരവാദിത്തങ്ങളാണ്.
നമ്മള്‍ എന്തിനു മുഖം തിരിക്കുന്നു സത്യം തിരിച്ചറിഞ്ഞിട്ടും?
സ്കൂളുകളിൽ പ്രവേശനോൽസവും മീറ്റിംഗും വെച്ചപ്പോൾ പോകാന്‍ കാണിച്ച അതേ ആവേശം മദ്രസാ കാര്യങ്ങളിൽ എന്തേ കാണാത്തത്?
തിരുത്തുകൾക്ക് ഇനിയും സമയമുണ്ട്, പക്ഷെ ഒരുപാടില്ല, വൈകും തോറും വികൃതമാവുന്ന ചുറ്റുപാടുകൾ രൂപപ്പെടും.
ഇത് ഒരു തുടക്കമാകട്ടെ, ഇനി മുതല്‍ നമുക്ക് ഒരുമിച്ച് കൈ കോർക്കാം, നല്ല കാമ്പുള്ള അഭിമാനിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന കുട്ടികളെ ഒരുമിച്ച് വാർത്തെടുക്കാം, ഇസ്ലാം അനുശാസിച്ച മാർഗ്ഗത്തിലൂടെ, അതായത് ഏറ്റവും മികച്ച മാർഗ്ഗത്തിലൂടെ.
അറിയുക ഇസ്ലാം എന്നത് എളുപ്പത്തിന്റെ മതമാണ്, സ്വർഗ്ഗത്തിലേക്കും വിജയത്തിലേക്കുള്ള പാത കാട്ടിടുന്ന മതം.
അത് മുറുകെ പിടിച്ചാൽ ദുനിയാവും ആഖിറവും നമുക്ക് തൃപ്തികരമായിരിക്കും.
പുതിയ മദ്രസാ കെട്ടിടത്തിൽ കുരുന്നു കൂട്ടം ഇന്നലെ അതീവ സന്തുഷ്ടരായിരുന്നു.
അവരുടെ എന്നിലേക്ക് പ്രത്യാശയുടെ ആയിരം കിരണങ്ങള്‍ ചേര്‍ത്ത് തന്നു.
പിരിയാനടുത്ത സമയം അവർക്ക് മധുരങ്ങൾ നൽകിയും പുതിയ ക്ളാസിനെ പറ്റി പറഞ്ഞും, ക്ളാസുകളായി തിരിച്ചും ഉസ്താദുമാർ ആത്മ നിർവൃതി നേടി.
പുതിയ കുട്ടികളുടെ അഡ്മിഷൻ അതിന് ശേഷം ആരംഭിച്ചു.
പതിവിന് വിപരീതമായി ഒരുപാട് പ്രതീക്ഷ നല്‍കുന്ന കാര്യങ്ങൾ പിന്നീടങ്ങോട്ട് ചർച്ചയാക്കാൻ അവസരമൊരുക്കി കൊണ്ട് ' പ്രവേശനോൽസം 2016' നു പരിസമാപ്തിയായി.
- ജുനൈദ് കടന്നപ്പള്ളി
Subscribe to:
Posts (Atom)