യാ الله അവര്‍ അനുഭവിച്ച യാതനകളും വിഷമങ്ങളും ഞാന്‍ അറിഞ്ഞതെ ഇല്ല, അല്ലെങ്കില്‍ അവര്‍ അതൊന്നും അറിയിച്ചതെ ഇല്ല.
താന്‍ ഉണ്ടില്ലേലും തന്റെ മകന്‍/മകള്‍ ഉണ്ണണം, താന്‍ ഉടുത്തില്ലേലും തന്റെ മക്കള്‍ ഉടുക്കണം അതിനു വേണ്ടി എന്നും പരിശ്രമിക്കുന്ന ആരുംകാണാതെ അല്ലാഹുവിന്റെ മുന്‍പില്‍ മാത്രം അഭയം തേടി കണ്ണീര്‍ പൊഴിച്ചു ജീവിതത്തോട് അഡ്ജസ്റ്റ് ചെയ്ത് കഴിയുന്ന രണ്ട ജീവിതങ്ങള്‍ ഉണ്ടെങ്കില്‍ അത് ഒന്ന് മാതാവും മറ്റേത പിതാവും ആകുന്നു. തിരിച്ച ഒന്നും പ്രതീക്ഷിക്കാതെ നിക്ഷേപം നടത്തുന്ന അത്ഭുത ജീവനുകള്‍ ആണവര്‍. ലോകത്ത് ഏറ്റവും ഭാഗ്യവാന്മാര്‍ തങ്ങളുടെ മാതാപിതാകള്‍ക്ക് അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ എന്തെങ്കിലും ഒക്കെ അവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി ചെയ്യാന്‍ കഴിയുന്നവരാണ്.അതിനു വേണ്ടത് അവര്‍ പകര്‍ന്നു തന്ന ആ നല്ല മനസ്സൊന്നു പൊടി തട്ടി എടുക്കുകയേ വേണ്ടു.അതിനു പലര്ക്കും സമയം കിട്ടാറില്ല, ഓഫീസ' മുറിയിലെ കസേരയിലിരുന്നു അവര്‍ ചില്ല് ജനാലയിലൂടെ കാണേണ്ടത് എന്നെ ഞാന്‍ ആകിയ ,അസ്ഥി ഉടയും വേദന സഹിച് എന്നെ പുറ൦ ലോകം കാണിച്ച ഉമ്മയെയാണ്, വിശന്നു തളര്‍ന്ന അരവയറു ആഞ്ഞു കെട്ടി പണിക്ക് പുറപ്പെട്ട ഉപ്പയെയാണ്.رضا الله في رضا الوالد وسخط الله في سخط الوالدനിശ്ചയം الله ന്റെ പൊരുത്തം മാതാപിതാക്കളുടെ പൊരുത്തത്തിലാകുന്നു, الله ന്റെ കോപം മാതാപിതാക്കളുടെ കൊപത്തിലുമാകുന്നു.
വെറുതെ വിദേശപര്യടനത്തിന് ഇറങ്ങിയപ്പോ ഉമ്മാനേം, ഉപ്പാനേം കാണാണ്ട് കഴിയേണ്ടി വരുന്ന സാഹചര്യം ആയോണ്ട് എഴുതാന്‍ തോന്നി, അതോണ്ട എഴുതിയതാ...
ദീര്‍ഘായുസ്സിനും ആഫിയത്തിനും ദുആ വസിയ്യത്തോടെ നിര്‍ത്തട്ടെ...
masha allah
ReplyDelete