പാപങ്ങൾ കഴുകി ഹൃദയത്തിന്റെ സംസ്കരണത്തിന്
ജഗന്നിയന്നിയന്താവാം ﺍﻟﻠﻪ പടപ്പുകൾക്ക് കനിഞ്ഞു
നല്കിയ അനുഗ്രഹീത മാസം ഇതാ കടന്നു പോകയായ്...
ഈ മാസത്തിനുള്ളിൽ നമുക്ക് ചെയ്യാന് കഴിയുന്ന,
അല്ലെങ്കിൽ ഉറപ്പായും ചെയ്യേണ്ട ചില
കാര്യങ്ങളുണ്ട്,
പാപമോചനം, നരക മോചനം എന്നിവയ്ക്ക് വേണ്ടി
കേണപേക്ഷിക്കൽ, കുടുംബ- സുഹൃത്ത് ബന്ധങ്ങള്
ദൃഢമാക്കൽ, അശരണർക്ക് അഭയവും അത്താണിയുമായി
മാറൽ, ധാന ധർമ്മങ്ങൾ വർധിപ്പിക്കൽ, സിക്ർ (സ്മരണ)
വർധിപ്പിക്കൽ, ഖുര്ആന് പാരായണം അതികരിപ്പിക്കൽ
എന്നിങ്ങനെ നീളുന്നു ആ നിര.
അതില് ഏറ്റവും പ്രധാനമുള്ള ഒന്നാകുന്നു കുടുംബ-
സുഹൃത്ത് ബന്ധങ്ങളെ ദൃഢീകരിക്കൽ.
പരസ്പരം വിട്ടു വീഴ്ച ചെയ്തും,
പൊറുത്തു കൊടുത്തും ജീവിതം
ആനന്ദകരമാക്കുക എന്ന മഹത്തായ കാര്യം, അത്
തന്നെയാകുന്നു വളരെ പ്രധാന്യം
അർഹിക്കുന്നത്.
കൂട്ടായ്മകൾക്ക് അഥവാ സംഗമങ്ങൾക്ക് അതില് ഒരു
ചാലകശക്തിയെന്നോണം പ്രവർത്തിക്കാനാകും.
വിശിഷ്യാ ഇഫ്താർ സംഗമങ്ങൾക്ക്. അത്തരം
കൂട്ടായ്മ എന്നുള്ളത് നിലക്കാത്ത സംഗീതം
പോലെയാണ്. അതിന്റെ മാധുര്യം എല്ലാ കാലവും
അലയടിച്ചു കൊണ്ടിരിക്കും. ഇഫ്താർ
സംഗമങ്ങൾ സദാ നമ്മോട് പങ്കുവെക്കുന്നത് ,
വയറു വിശന്നവനു ശമനം നൽകാൻ കഴിയുന്ന
കാര്യത്തേക്കാൾ പുണ്യമായ പ്രവർത്തികൾ വളരെ
വിരളമാണ് എന്നതാണ്.
അത് പോലെ തന്നെയാണ് പരസ്പരമുള്ള
ഐക്യം, അവ എന്നും ഒരു കോട്ടവും കൂടാതെ
നില നിർത്തേണ്ടത് അത്യന്താപേക്ഷിതം തന്നെ.
ഒരിക്കല് ഒരു സ്വഹാബി തിരു നബിയോട് ചോദിക്കുകയുണ്ടായി "
എന്റെ കുടുംബത്തിൽ ഐക്യം കുറവാണ്,
ഞാനതിൽ അതിയായി ദുഖിക്കുന്നു. ഞാന് എന്താണ്
ചെയ്യേണ്ടത് ഹബീബെ???"
അപ്പോള് നബി (സ:അ) അരുൾ ചെയ്തു " നീ
നിന്റെ കുടുംബത്തോടൊപ്പം ഒരുമിച്ച്
ഭക്ഷിക്കുക. നിങ്ങളില് ആരാണോ ഒരുമിച്ച് ഭക്ഷണം
കഴിക്കുന്നത് അവര് തമ്മില് തീർച്ചയായും
ഒരുമയുടെ സ്വരം രൂപപ്പെടുത്തുന്നതാണ്".
മുകളില് പറഞ്ഞ ഐക്യത്തെ ശക്തമാക്കാനുള്ള തിരു
ദൂതരുടെ ഒരിക്കലും പിഴക്കാത്ത ഉപദേശമടങ്ങിയ
ഹദീസും, പിന്നെ ഇവിടെ
ഉദ്ധരിക്കാതെ വിട്ട വിശപ്പിന് ശമനം
നൽകുന്നതിന്റെ, നോമ്പുകാരനെ ഊട്ടുന്ന,
അവർക്ക് സന്തോഷം നല്കുന്ന കാര്യത്തിന്റെ
മാഹാത്മ്യം വിളിച്ചോതുന്ന ഒട്ടനവധി തിരുവചനങ്ങളെ
സാക്ഷിയാക്കി ഞാന് ഒന്നു പറയട്ടെ ' ഇഫ്താർ' എന്നത്
ഏറെ ശ്രേഷ്ഠമായ കാര്യമാകുന്നു.
ﺍﻟﺤﻤﺪ ﻟﻠﻪ ...
അല്ലാഹുവിന്റെ കാരുണ്യ വർഷത്തിന്റെ
പിൻബലത്തിൽ ഞാന് ഇന്നു അത്തരം സൽ
പ്രവർത്തിയിൽ ഭാഗമായി മാറി.
നമ്മുടെ നാടിന്റെ വ്യാപ്തി വിസ്താരമുള്ള വിവിധ
മേഖലകളില് രണ്ടര പതിറ്റാണ്ടിലധികമായി ആത്മാർത്ഥമായി
സേവനമനുഷ്ഠിച്ചു വരുന്ന കടന്നപ്പള്ളി മുസ്ലിം
വെൽഫയർ അസോസിയേഷൻ (KMWA) എല്ലാ റമദാനിലും
നടത്തി വരുന്ന ഇഫ്താർ സംഗമത്തിന്റെ ഈ
വർഷത്തെ പതിപ്പിനെ പറ്റിയാണ് ഞാന് പറഞ്ഞു
വരുന്നത്.
കൂട്ടായ്മയിലൂടെ , ഐക്യത്തിലൂടെ ഇഹ ലോക- പര
ലോക വിജയം സ്വന്തമാക്കുക, വിശപ്പുകാരന്റെ,
അഗതികളുടെ വിഷമങ്ങള് നേരിൽ കാണിക്കുകയും,
ക്ഷമയുടെയും ആത്മീയതയുടെയും
തീവ്രത പരിശോധിക്കുകയും ചെയ്യുന്ന
അളവുകോലാം നോമ്പിനെ പരസ്പരം നോക്കി കാണുക,
ഒരുമിച്ചിരുന്ന് നോമ്പു മുറിക്കുക ഇങ്ങനെയുള്ള
മഹത്തായ ആശയങ്ങളുടെ സാധൂകരണമാണ്
ഒരർത്ഥത്തിൽ ഇഫ്താർ എന്നത്.
അത് ഇന്നെനിക്ക് കടന്നപ്പള്ളി മസ്ജിദിന്റെ
പരിസരത്ത് നഗ്ന നേത്രങ്ങളാൻ കാണാന് കഴിഞ്ഞു.
അടുത്തടുത്ത മേശകളിലായ് നിരന്നു നിന്ന വിഭവത്തിന്റെ
എണ്ണത്തിലല്ല, മറിച്ച് മേശയുടെ ചാരെയുള്ള
കസേരകളിലെ മനുഷ്യ രൂപങ്ങളുടെ
സ്നേഹത്തിന്റെ വണ്ണത്തിലാണ് റബ്ബിന്റെ
തൃപ്തിയെന്നത് എത്ര സത്യം.
കുട്ടികള്, മുതിര്ന്നവർ, പണ്ഡിതന്മാർ, പാമരന്മാർ
എന്നീ വകഭേദങ്ങൾ ഒട്ടും തൊട്ടു
തീണ്ടാത്ത, ഹൃദയവും ഹൃദയവും ഒട്ടിച്ചേർന്ന
ഒരു സംഗമം.
ഈ ഒത്തുചേരലിന് സംബന്ധിച്ച എല്ലാ നല്ലവരായ
നാട്ടുകാർക്കും, പിന്നണിയിലെ കുടുംബിനികൾക്കു
ം ഒരായിരം നന്ദി അറിയിക്കുന്നു.
ഒപ്പം ഇതൊക്കെയും ഏകൈക നാഥനാം
റബ്ബ് സ്വാലിഹായ അമലുകളുടെ എണ്ണത്തിൽ
ഉൾപ്പെടുത്തി നമ്മെ നിരുപാധികം വിജയിപ്പിച്ച്
സ്വർഗത്തിൽ അകം കടത്തട്ടെ എന്ന്
ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....ആമീന്
No comments:
Post a Comment