Saturday, August 20, 2016

സർക്കസ് ഇസ്ലാം ഹറാമാക്കിയത് എന്തു കൊണ്ട്?


പ്രസ്തുത വിഷയം വിവിധങ്ങായ കോണുകളിലൂ ടെ പറഞ്ഞു തീര്ക്കാന് പറ്റും. കാരണം അത്തരത്തില് വിപുലമാണ് ഈ സര്ക്കസ് നിരോധനത്തിനുള്ള കാരണങ്ങളും ഘടകങ്ങളും. അതില് പെട്ട ഒരു ഘടകം മുന് നിറുത്തി ഞാന് കാര്യം വിശദീകരിക്കാം. പറഞ്ഞു വരുന്നത് മൃഗങ്ങളുടെ പരിശീലനത്തെപ്പറ്റിയാണ്. കരടികള്, ആനകള്, പുലികള് കൂടാതെ മറ്റു മൃഗങ്ങള്ക്ക് സ്വമേധയാ സൈക്കിള് ഓടിക്കാനുള്ള കഴിവോ, തലകുത്തി നില്ക്കാനും, ഒരു പന്തിന്റെ മുകളില് സന്തുലമായ് നില്ക്കാനും അല്ലെങ്കില് തീയാല് ചുറ്റ്പ്പെട്ട വളയത്തിലൂടെ ചാടി മറയാനുള്ള പ്രവണതയോ താല്പ്പര്യമോ ഇല്ലെന്ന് അര്ധ ശങ്കക്ക് ഇടവരാതെ പറയാന് സാധിക്കും. സര്ക്കസ് കൂടാരങ്ങളില് ഇവയെ വെച്ച് കാണികളെ കയ്യിലെടുക്കാന്‍ വേണ്ടി ചെയ്യുന്ന നമ്പറുകള് അവരുടെ ഇഷ്ടത്തോടെ ചെയ്യുന്നതല്ല, മറിച്ച് ഇത്തരം ഇനങ്ങള് ചെയ്യാതിരുന്നാല് തങ്ങള്ക്ക് സംഭവിച്ചേക്കാവുന്ന ആപത്ത് ആലോചിച്ച് മാത്രമാണ്. മൃഗങ്ങള്ക്ക് നാം കരുതുന്ന പോലെ സര്ക്കസില് നിയതമായ സമീപനങ്ങളിലൂടെ കാര്യങ്ങള് ദൃഢീകരിക്കാനുള്ള ഒരിടമോ, ഒരവസരമോ ഇല്ല; പകരം അത്തരം കാര്യങ്ങള് പ്രാബല്യത്തില് വരുത്തുന്നത് ശിക്ഷകളിലൂടെയും മറ്റു അപഹരണ പ്രക്രിയയിലൂടെയുമാണ്. ആയതിനാല് ഇത്തരത്തിലുള്ള സര്കസ് നമ്പറുകള് ചെയ്യാന് അവയെ നിര്ബന്ധിതമാക്കുന്നതിനായ് പരിശീലകര് അവയെ നന്നെ വേദനിപ്പിക്കുകയും, ചമ്മട്ടി പോലുള്ളത് കൊണ്ടടിക്കുകയും, പിടലികളിലും-പേശ ികളിലും ബലം പ്രയോഗിക്കുകയും, കാളക്കൊളുത്ത് വെച്ച് വലിക്കുകയും, വൈദ്യുതി കടത്തി വിടുകയും കൂടാതെ മറ്റു പല ഉപകരണങ്ങള് ഉപയോഗിക്കുകയും ചെയ്യുന്നു. പല സര്കസ് കമ്പനികളിലും ആനയെ നാം കാണാറുണ്ട്. നിര്ഭാഗ്യവശാല്‍ അവയെ ചില വിദ്യകള് ചെയ്യുന്നതിന് വേണ്ടി നിരന്തരം തല്ലുകയും, കുത്തുകയും, പിച്ചുകയും, ചിലപ്പോഴൊക്കെ ചോരപൊടിയും വരെ കൂര്ത്ത കൊളുത്തുകള് ഉപയോഗിച്ച് തുളയ്ക്കുകയും ചെയ്യും. ആനകള് കുട്ടി ആയി ഇരിക്കുമ്പോള് തന്നെ അവയെ തങ്ങളുടെ അമ്മയില് നിന്നും അകറ്റി ഏകാഗ്രിയായ തൊഴിലഭ്യാസിയായി മാറ്റിയെടുക്കാന് തുടങ്ങും. ദൗര്ഭാഗ്യകരമെന്ന് പറയട്ടെ ഇതൊന്നും അറിയാതെയാണ് പലരും കുടുംബസമേതം സര്കസ് കാണാന് ചെല്ലുന്നത്. ഇതില് മുസ്ലിം സമുദായവും ഒട്ടും മോശമല്ല എന്നത് ഏറെ നിരാശാജനകമായ വിഷയമാണ്. ഓര്ക്കുക ഖുര്ആനിലെ അന്ബിയാ (chapter 21: verse 107) സൂറത്തില് അല്ലാഹു പറഞ്ഞു "ഓ മുഹമ്മദേ ! നാം നിന്നെ ഭൂമിയിലുള്ള സകല മനുഷ്യര്ക്കും, ജിന്നിനും, മറ്റ് എല്ലാ നിലനില്ക്കുന്നവയ്കും അനുഗ്രഹമായാണ് അയച്ചത്" ആ കാരുണ്യത്തിന്റെ നിറകുടമായ റസൂല് (pbuh) തന്റെ സഹജീവികളോടും, ശത്രുക്കളോടും, ജന്തു ജാലങ്ങളോടും വിദ്വേഷമോ ക്രൂരതയോ വെച്ച് പുലര്ത്തിയിരുന്നില്ല. ഇനി നാം ചിന്തിക്കുകയാണെങ്കില് മനസ്സിലാകും ഇസ്ലാം എന്ത് കൊണ്ട് സര്ക്കസ് പോലുള്ളത് നിഷിദ്ധമാക്കി എന്നത്. ഇത് ശാസ്ത്ര യുഗം ആയത് കൊണ്ടാണ് കാര്യങ്ങള് മനസ്സിലാക്കാന് പ്രായോഗിക തലത്തിലുള്ള പഠനത്തെ ആധാരമാക്കി സര്കസിനെതിരെ എഴുതുന്നത്. ഇത് കേവലം മൃഗങ്ങളുടെ പരിശീലനത്തെ സംബനന്ധിച്ച് മാത്രമേ വിലയിരുത്തുന്നുള്ളൂ. ഇത് കൂടാതെ മറ്റനേകം ഘടകങ്ങള് ഇസ്ലാം അടിവരയിടുന്നുണ്ട്. ഉദാഹരണത്തിന് അര്ധ നഗ്നരായ കന്യകമാരെയും മറ്റു വനിതകളെയും ഒരു കൂസലുമില്ലാതെ, നല്ലത് മാത്രം കാണാന് വഴിതിരിക്കേണ്ട നമ്മുടെ നയനങ്ങള് ദര്ശിക്കാനിടയാ കുന്നത്, അത്തരത്തില് ഒരുപാടുണ്ട് കാരണങ്ങള്. അല്ലാഹു നമ്മെ മനസ്സിലാക്കുന്ന സ്വാലിഹീങ്ങളില്‍ ഉള്പെടുത്തട്ടെ....... ആമീന്................

No comments:

Post a Comment