Saturday, August 20, 2016

ഉത്തമ സമുദായം: ആവിർഭാവ കാലവും ബദർ യുദ്ധവും.


അറേബ്യന് ഉപദ്വീപിന്റെ ഹൃദയമായ മക്കയിലേക്ക് ഒരു കൂട്ടര് നിയോഗിതരായി. അപ്പോള് നിലവിലുണ്ടായ സാഹചര്യം പരിശോധിച്ചു നോക്കാം, സർവ്വവ്യാപിയായി നില നിന്ന സമ്പദ് വ്യവസ്ഥ, എങ്ങും നാഗരികതയുടെ പുതിയ പുതിയ ഭാവങ്ങൾ പ്രകടം, നിർഭരമായ ചരക്കു സങ്കേതങ്ങൾ, തൊഴിലാളികളുടെയു ം തൊഴിലിന്റെയും സദാ ചലിച്ചു കൊണ്ടിരിക്കുന്ന പരിതസ്ഥിതി. ഒരാൾക്കു പോലും പുതുതായി തൊഴിൽ ലഭിക്കാനിടയില്ലാത്ത ഒക്കെയും നിറഞ്ഞു കവിഞ്ഞ അവസ്ഥ. ഈ സാഹചര്യത്തിലാണ് അതിനൂതനമായ ഒരു സമഹത്തിന്റെ കടന്നു വരവ്, അവരുടെ ലക്ഷ്യമെന്താണ്? അന്നത്തെ വന്ദ്യ ചിന്തകരും, ബുദ്ധിജീവികളും കിടന്നാലോചിച്ചു. വ്യാപാര മേഖല കീഴടക്കുകയാണോ?? അതിന് മദീനയിലെ ജൂതരും ഈജിപ്തിലേയും സിന്ധിലേയും സിറിയയിലേയും കച്ചവടക്കാർ തന്നെ ധാരാളം. പിന്നെ മറ്റെന്താവാം ലക്ഷ്യം? കാർഷികവൃത്തിയിൽ ഏർപ്പെട്ട് ഉപജീവനം കഴിച്ചു കൂട്ടാനോ അല്ലെങ്കിൽ കാർഷിക മേഖലയില് പുതിയ വിപ്ലവം സൃഷ്ടിക്കാനോ മറ്റോ തയ്യാറായി വന്നതാണേൽ അതിനിവിടെ ടൈഗ്രീസിന്റെയും നൈൽ നദിയുടെയും ഗംഗയുടെയും തീരദേശ വാസികൾ തന്നെയും മതിയാവുന്നതുമാണ്, അധികാരമോ വ്യവസായമോ കൈതൊഴിലോ മറ്റോ ആണിവരുടെ ലക്ഷ്യമെങ്കിൽ , റോമാ സാമ്രാജ്യം മോഹിച്ച് നടക്കുന്ന ഇറാനികളും, നാഗരികത വേരു പിടിച്ച നാട്ടിലെ തൊഴിലാളികളുമൊക്കെ തന്നെ നിലവിലുണ്ട്. ഒടുവില് തെല്ലു ശങ്കയ്ക്ക് ഇട നൽകാതെ അന്നത്തെ സമൂഹത്തിനു ബോധ്യമായി ഇവരുടെ ആവശ്യം ആഢംബരമോ, മേത്തരം വസ്ത്രങ്ങളോ മറ്റു സുഖലോലുപതകളോ ഒന്നുമല്ലെന്ന്, വേറെ എന്തോ നിഗൂഢമായ രഹസ്യം ഇവർക്ക് പിന്നിൽ ഉണ്ടെന്ന്, അതിന് സൂചകമായത് പ്രവാചകർ മുഹമ്മദ് ( സ:അ) യുടെ അടുത്തേക്ക് പല ശിങ്കിടികളെ അവർ അയച്ച് വിവരങ്ങൾ ആരാഞ്ഞതും, വളരെ പെട്ടെന്ന് തന്നെ സമൂഹ ശ്രദ്ധ പിടിച്ചു പറ്റിയ ഈ കൂട്ടത്തെ ഇങ്ങനെ വിട്ടാല് തങ്ങളുടെ നില നിൽപ്പിനെ ബാധിക്കുമെന്ന് മനസ്സിലാക്കി തൽഫലമായി പ്രലോഭനങ്ങൾ മുഖേന സംഘത്തലവനായ പ്രവാചകരെ വീണ്ടും സമീപിക്കുകയും ചെയ്തത്. അധികാരവും, സമ്പത്തും ഒന്നുമല്ല ഏകനായ ദൈവത്തിന്റെ ദിവ്യ സന്ദേശം ജനങ്ങളെ അറിയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് തിരുദൂതർ അവർക്ക് മറുപടി നൽകുകയും ചെയ്തത്. അതെ, ഈ സമൂഹത്തെ പറ്റിയാണ് അല്ലാഹു ഇങ്ങനെ പറഞ്ഞത് " അല്ലാഹുവിൽ വിശ്വസിക്കുന്ന, തിന്മ വിരോധിക്കുന്ന , നന്മ കൽപിക്കുന്ന ജനങ്ങള്ക്ക് വേണ്ടി പുറപ്പെടുവിക്കപ ്പെട്ട ഉത്തമ സമുദായമാണ് നിങ്ങള്" ( ആലു ഇംറാന്: 110). ഖുറൈശികളുടെ ആശങ്കകളും അന്വേഷണങ്ങളും തൽക്കാലം നിർത്തി വെച്ചു. തങ്ങളുടെ വിശ്വാസങ്ങളുടെ അടിവേരിനെ ഇളക്കി മാറ്റാനും, സംഘ ശക്തി ഇല്ലാതാക്കാനും, മുൻഗാമികളെ പരിഹസിക്കാനും തന്നെയാണ് ഇവരുടെ ( പുതിയ സമൂഹത്തിന്റെ) പുറപ്പാടെന്ന് തിരിച്ചറിയുകയും, പ്രലോഭനങ്ങളെ നിരസിച്ചതിനാൽ പുതുതായി രംഗ പ്രവേശനം ചെയ്ത ഈ സമൂഹത്തോട് അവർ യുദ്ധ പ്രഖ്യാപനം നടത്തുകയും, നിരന്തരം അവരെ ബുദ്ധിമുട്ടിക്കുകയും ചെയ്തു. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന എണ്ണപ്പാടങ്ങൾക്കു വേണ്ടിയോ, കാർഷിക കനികൾ തത്തിക്കളിക്കും വ്യാപ്തി പൂണ്ട തോട്ടങ്ങൾക്കോ വേണ്ടി ആയിരുന്നില്ല ഈ യുദ്ധം, മറിച്ച് യുഗ-യുഗാന്തരം സൂര്യനെയും, ചന്ദ്രനെയും മനുഷ്യനെ സ്വയം തന്നെയും ആരാധിക്കുകയും , സന്മാർഗത്തിന് എതിരിൽ പ്രത്യക്ഷവും പരോക്ഷവുമായി ഇടപെട്ടു കൊണ്ടിരിക്കയും ചെയ്ത ജാഹിലിയ്യത്തിനും, സത്യത്തിന്റെ മുഖം മറ നീക്കി ഏക ദൈവാരാധനയാണ് പരമമായ കാര്യം എന്നു പഠിപ്പിക്കാനും വേണ്ടി ഉദയം ചെയ്ത തൗഹീദിന്റെ വക്താക്കളായ മുസ്ലിംകളും തമ്മിലായിരുന്നു യുദ്ധം. ഇസ്ലാമിന്റെ ശത്രുക്കൾ സർവ്വായുധ സജ്ജരായിരുന്നു, സംഘബലവും, കുതന്ത്രവും അവര്ക്ക് വല്ലാത്ത ആത്മവിശ്വാസമേകിക്കൊണ്ടിരുന്നു. എന്നാല് ദുർബലരായ ശ്രേണിയായിരുന്നിട്ടു കൂടി അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം മാത്രമാണ് മുസ്ലിംകളുടെ ഏക മുതൽകൂട്ടായി നില നിന്നത്. ബദർ യുദ്ധമെന്ന ഈ പോരാട്ടത്തിൽ വെറും 313 ൽ കവിയാത്ത പോരാളികളുമായാണ് മുഹമ്മദ് നബി (സ:അ) 1000ഓളം വരുന്ന ശത്രു സൈന്യത്തെ നേരിടാന് ചെന്നത്. ഫലം പ്രതീക്ഷിക്കുന്ന സാധാരണ കണ്ണുകൾക്കും കാതുകൾക്കും എണ്ണത്തിൽ കൂടുതലുള്ളവരെ പറ്റിയാണ് കൂടുതല് പറയാനുണ്ടാവുക. പക്ഷെ, അല്ലാഹുവിന്റെ ദൂതർ വളരെ താഴ്മയോടെ , ശക്തമായ, സുദൃഡമായ ആംഗ്യത്തിൽ അല്ലാഹുവിനോട് തേടി. ആ ദുആ വളരെ പ്രസക്തിയുള്ളതാകുന്നു. "ഈ കൊച്ചു സൈന്യം നശിക്കപ്പെട്ടാൽ ഭൂമിയില് അങ്ങ് എങ്ങനെ ആരാധിക്കപ്പെടും" ഈ പ്രാർത്ഥനക്ക് കാരുണ്യവാനും നീതിമാനുമായ അല്ലാഹു ഉടനടി ഉത്തരം നൽകി. ശത്രു സൈന്യത്തെ നിലംപരിശാക്കി കൊണ്ട് മുസ്ലിംകൾ വിജയം നേടി.സ്വത്തിനോ, സമ്പത്തിനോ, സുഖലോലുപതയ്ക്ക് വേണ്ടിയോ നേടിയതല്ല, പകരം പരമ സത്യമായ ഏകനാം അല്ലാഹുവിന്റെ സന്ദേശം ഇവിടെ പ്രചരിപ്പിക്കാനും, അവനോട് നന്ദി പ്രകാശിപ്പിക്കേ ണ്ടതിന്റെ അനിവാര്യതയെ വരും തലമുറക്ക് പഠിപ്പിച്ചു നൽകാനും വേണ്ടി. അതും സമാധാനത്തിന്റെ, ശാന്തിയുടെ എല്ലാ വഴികളും നോക്കി കഴിഞ്ഞ്, ശത്രുക്കൾ ഒരു തരത്തിലും വിട്ടു വീഴ്ച ചെയ്യില്ല എന്നു മനസ്സിലാക്കിയിട ്ട് മാത്രമായിരുന്നു ആ യുദ്ധം. അല്ലാഹുവിന്റെ റസൂല് യുദ്ധക്കൊതിയനോ, രക്തദാഹിയോ അല്ല. അവിടുന്ന് സമാധാനത്തിന്റ, സൗഹാര്ദ്ദത്തിന്റെ കാവലാളായിരുന്നു, എന്നു കരുതി കൂട്ടത്തിലൊരുത്തന്റെ ചങ്കിനു കഠാര വെച്ച് വിലപേശുമ്പോൾ സമാധാനവും ശാന്തിയും അവനു അംഗീകരിക്കാനാവില്ലെങ്കിൽ പിന്നെ ചെറുത്തു നിൽക്കാതെ വയ്യ, പിന്നെ പ്രതിരോധിക്കാതെ വയ്യ. ബദർ യുദ്ധം നൽകുന്ന കുറെ പാഠങ്ങളിൽ മുഖ്യമായ ഒന്നാണത്. # റമദാൻ_17 # ബദരീങ്ങൾ_ആണ്ട് # 313_സ്വഹാബാ

No comments:

Post a Comment