Saturday, August 20, 2016

ആധുനിക ആത്മീയത


ഉസ്താദുമാരെ കണ്ടാൽ പേടിച്ച് മാറിയൊളിച്ച ആ കാലം, ഞാന് ചെയ്തതല്ല ശരി എന്നും ഇനി അവരെ കണ്ടാല് ഓടി അടുത്ത് വിനയത്തോടെ സലാം പറയണമെന്ന് പഠിപ്പിച്ച മാതാപിതാക്കൾ എത്ര ശ്രേഷ്ഠർ. ഇന്നിപ്പോൾ വഴിയെ പോകുന്ന ഉസാതാദിനെ കണ്ടാലും ഓടി അടുക്കുന്നുണ്ട് പല പിള്ളേരും, പക്ഷെ അത് സലാം പറയാനല്ല, നേരമ്പോക്കിന് ഒരു സെൽഫിയെടുക്കാനാ... കൃത്രിമ ആത്മീയതയാണ് പലയിടത്തും. മാതാപിതാക്കളെ കുറ്റം പറയാന് ഞാനാളല്ല പുത്തന് വാദത്തങ്ങളും, നൂതന കണ്ടുപിടിത്തങ്ങളും മനുഷ്യാത്മാവിനു നൽകിയ ജനിതക മാറ്റം സ്പിരിച്വൽ സൽസരണിക്ക് മീതെ കുറുവടി ഏന്തുന്നു. ലോകമാന്യതക്ക് വേണ്ടി പെടാപ്പാട് കാട്ടുന്നവർ അറിയുക നിന്റെ നന്മക്ക് ഈ ലോകത്ത് വച്ച് തന്നെ പ്രതിഫലം നൽകപ്പെടും, അപ്പോള് പിന്നെ മഹ്ശറയിൽ ഏറ്റവും ദരിദ്രനും നീ തന്നെ. കൃത്രിമമല്ലാത്ത ആത്മീയത നില നിൽക്കുന്നു എന്നത് ലോകം അവസാനിച്ചില്ലെന്ന് വിളിച്ചു പറയുമ്പോഴും ഞാന് ആശങ്കയിലാണ് ആ ദിനത്തിന് ഏറെ കാക്കേണ്ടി വരില്ലെന്ന തോന്നൽ ( അല്ലാഹു ആലം; അവന് മാത്രം എല്ലാം അറിയാം)...

No comments:

Post a Comment