Saturday, August 20, 2016

മനുഷ്യനും സമത്വ ബോധവും


ഇസ്ലാമിക മൂല്യങ്ങളുടെ സംഹിതയിൽ ഒരിക്കലും അകറ്റി നിർത്താൻ പറ്റാത്ത മർമ്മ പ്രധാനമായ ഒന്നാണ് 'സമത്വം' എന്നത്. പക്ഷെ, ഈ സമത്വ മൂല്യം ഒരിക്കലും തന്നെ അനന്യമായ ഒന്നിനോട് അഥവാ 'വ്യക്തിഗത' എന്ന തലവുമായി താരതമ്യം ചെയ്യരുത്. കാരണം, ഇസ്ലാം പഠിപ്പിക്കുന്നു അല്ലാഹുവിന്റെ ദൃഷ്ടിയിൽ എല്ലാ മനുഷ്യരും സമന്മാരാണ്, എന്നാല് അതേ സമയം അവരെല്ലാവരും തുല്യ സ്വാഭവമുള്ളവരോ, തുല്യ കഴിവുള്ളവരോ അതുമല്ലെങ്കിൽ തുല്യ സാദൃശ്യമുള്ളവരോ അല്ല. എന്തിനേറെ പറയണം ഓരോരുത്തരുടെയും വിരലടയാളം പോലും വ്യത്യസ്തമാണ്. ഇത് തന്നെയാണ് നേരത്തെ പറഞ്ഞു പോയത്, തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള രണ്ട് വകഭേദങ്ങൾ. നിർവ്വചനങ്ങളിലെ സാദൃശ്യം അതിന് മുഖ്യമായ പങ്ക് വഹിക്കുന്നുണ്ടെങ്കിലും രണ്ടും തമ്മില് വേർതിരിക്കപ്പെടേണ്ടത് അത്യാവശമാണ്. ഉദാഹരണത്തിന് ബുദ്ധിപരമായ ഏറ്റക്കുറച്ചിലുകൾ മനുഷ്യർക്കിടയിലുണ്ടെങ്കിലും മറ്റ് സൃഷ്ടികളുമായി വെച്ച് നോക്കുമ്പോൾ മനുഷ്യർ വിശേഷ ബുദ്ധി കൂടിയവരാണ്. ഈ വാക്യങ്ങളെ വ്യാഖ്യാനിച്ചെടുത്താൽ മനുഷ്യ സമത്വ ബോധത്തെയും , ആകെ മനുഷ്യരിലെ വ്യത്യസ്ത സ്വഭാവങ്ങൾ, ഗുണങ്ങൾ എന്നിവയെയും വേർതിരിക്കാവുന്നതാണ്. മനുഷ്യനെ ബുദ്ധി അടിസ്ഥാനമാക്കി പഠിക്കുമ്പോൾ വിശേഷ ബുദ്ധി ഇല്ലാത്തവരെ ഒഴിച്ച് നിർത്തിയാൽ പ്രധാനമായും രണ്ട് വിഭാഗമായി തിരിക്കാം. അറിവ് സായുത്തമാക്കിയ പണ്ഡിതരും, അറിവിനെ നിരാകരിക്കുന്ന അലസരും. സമൂഹത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങൾ, ഉത്തരവാദിത്തങ്ങൾ ഇവയൊന്നും ഒരിക്കലും ഒരു അലസനെ ഏൽപ്പിക്കാറില്ല, അവിടെ നാം പണ്ഡിത സഭക്കാണ് കൂടുതല് പ്രാധാന്യം നല്കുക. എന്നാല് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, മനുഷ്യനെ തിരിക്കുന്ന ഇത്തരം ഘടകങ്ങളൊന്നും അല്ലാഹുവിന് മുമ്പില് പ്രാഥമ്യമുള്ള കാര്യമേയല്ല. ഒരുത്തന് മറ്റൊരാളുടെ മേലുള്ള വലിപ്പവും ചെറുപ്പവും ബുദ്ധി ശക്തി, തൊലിനിറം, ധനം, ആരോഗ്യം, പദവി എന്നിവ ഒന്നും നോക്കിയല്ല അല്ലാഹു നിചപ്പെടുത്തുക. അല്ലാഹു നോക്കുന്ന ഏക കാര്യം ഭക്തി (ധർമ്മനിഷ്ട) എന്നതാണ്. മറ്റൊരർത്ഥത്തിൽ സൂചിപ്പിച്ചാൽ ആത്മീയപരമായ ഉന്നതി. വിശുദ്ധ ഖുര്ആനിൽ അല്ലാഹു പറയുന്നു "അല്ലയോ മനുഷ്യാ... നിന്നെ നാം ഒരു സ്ത്രീയിൽ നിന്നും പുരുഷനിൽ നിന്നും സൃഷ്ടിച്ചു, എന്നിട്ട് നാം നിന്നെ ദേശങ്ങളായും ഗോത്രങ്ങളായും തിരിച്ചു, നിങ്ങള് പരസ്പരം തിരിച്ചറിയാൻ വേണ്ടി. തീർച്ചയായും അല്ലാഹുവിന്റെ മുന്നില് ആദരണീയൻ ഏറ്റവും സദ്ഗുണവാനായ ഭക്തനാകുന്നു. തീർച്ചയായും അല്ലാഹുവാകുന്നു എല്ലാം അറിയുന്നവനും അറിയിക്കുന്നവനും" (ഖുര്ആന് 49 :13 ) ഈ ഖുര്ആനിക സൂക്തം നമ്മെ ഓർമ്മിപ്പിക്കുന്നത് അത് തന്നെയാകുന്നു, എന്തെന്നാൽ ഒരു ദേശക്കാരൻ മറ്റൊരു ദേശക്കാരനേക്കാൾ ഉയര്ന്നു നിൽക്കുന്നത് വേഷത്തിലോ, ഭാഷയിലോ അല്ല മറിച്ച് ഭക്തിയുടെ അളവ്കോൽ നോക്കി മാത്രമാണ്. ഇവിടെയാണ് വർണ്ണം നോക്കി, ജാതി നോക്കി, വർഗ്ഗം നോക്കി, ധനം നോക്കി പരസ്പരം മതിൽക്കെട്ടുകളുണ്ടാക്കി- കിട്ടുന്ന അവസരങ്ങളൊക്കെ പോരിനും, ഭിന്നിപ്പിനും വേണ്ടി ഉപയോഗിക്കുന്ന ആധുനിക മനുഷ്യരുടെ ദുരവസ്ഥയെ നാം തിരിച്ചറിയേണ്ടത്. ഇവിടെ തന്നെയാണ് ഇസ്ലാമിന്റെ ദിവ്യമായ സമത്വ ബോധം- വിചിന്തനവും, ഉണർത്തു പാട്ടും ആകേണ്ടത്. യഥാര്ത്ഥത്തിൽ ഈ ഇസ്ലാമിക സമത്വ ബോധത്തിന്റെ അടിസ്ഥാന ആശയങ്ങൾ ഒക്കെയും അതിന്റെ സംസ്കൃതിയിലും രൂപത്തിലും അള്ളിപ്പിടിച്ച, ആഴങ്ങളില് ചെന്നിറങ്ങിയ അടിവേരുകളുടെ പ്രകൃതം സായുത്തമാക്കിയിരുന്നു. ആ അടിസ്ഥാന ആശയങ്ങള് ചുവടെ ചേർക്കുന്നു, 1. എല്ലാവരും സൃഷ്ടിക്കപ്പെട്ടത് ഏകനാം അല്ലാഹുവിനാൽ മാത്രം. 2. എല്ലാവരും ആദമിന്റെ (അ:സ) സന്തതികളായാണ് രൂപം കൊണ്ടത്, ഒരു മനുഷ്യ കുലം ഒന്നടങ്കം. 3. അല്ലാഹു അവന്റെ സൃഷ്ടികളെ ഒരുപോലെ ഇഷ്ടപ്പെടുന്നു. ആരോടും വേർതിരിവില്ല. ഈ കാണുന്നതും, നാം കാണാത്തതുമായ സർവ്വവും പടച്ചത് അവൻ തന്നെയാകുന്നു. 4. എല്ലാവരും ശൂന്യരും നഗ്നരുമായി ഇവിടെ ജനിച്ചു വീഴുന്നു. മരിക്കുമ്പോഴും ഒരാൾക്ക് മാത്രമായി ഒന്നും തന്നെ കൊണ്ടു പോകാനില്ല. സർവ്വരും ശൂന്യരായി തന്നെ മടങ്ങുന്നു. 5. എല്ലാ സൃഷ്ടികളെയും അല്ലാഹു ഒരുമിച്ചു കൂട്ടുകയും, അവരുടെ ചെയ്തികളെ മുന് നിര്ത്തി ചോദ്യം ചെയ്യുന്നതുമാകുന്നു. 6. മനുഷ്യ സമൂഹത്തെ മുഴുവന് തീർച്ചയായും അല്ലാഹു കൂടുതല് സ്നേഹിക്കുന്നു. ഇതൊക്കെയും ഇസ്ലാമിന്റെ സൃഷ്ടി സമത്വ ബോധം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാന ഘടകങ്ങളാണ്. ഇവയൊക്കെ യോജിപ്പിച്ചാണ് ഈ ബൃഹത്തായ ആശയം മനസ്സിലാക്കാൻ സാധിക്കുക. ഇത്തരം കാര്യങ്ങളെ മുഖവിലക്കെടുക്ക ാതെ ജാതിയും, വർണ്ണവും മറ്റ് വേർതിരിവ് ജനിപ്പിക്കുന്നവയൊക്ക കൂട്ട് പിടിച്ച് വിവേചനത്തിന്റെ തീക്കനൽ കോരിയിടുന്നവർ തീർച്ചയായും നാളെ ഖേദിക്കേണ്ടി വരും. കൂടുതൽ അറിവിലേക്ക് സമത്വ ബോധത്തെ ശക്തിപ്പെടുത്തുന്ന ഒരു തിരുവചനം നോക്കാം... നബി (സ:അ) പറഞ്ഞു "ഓ മനുഷ്യരേ...നിങ്ങളുടെ സൃഷ്ടാവ് ഒരുവനാകുന്നു, നിങ്ങളുടെ പിതാവും ഒരുവന് തന്നെ. നിങ്ങളെല്ലാവരും ആദമിന്റ (അ:സ) സന്തതികളാകുന്നു, ആദം (അ:സ) മണ്ണിൽ നിന്നും സൃഷ്ടിക്കപ്പെട്ടവരാകുന്നു. ആരാണോ ഏറ്റവും സന്മാർഗി അവരാകുന്നു അല്ലാഹുവിങ്കൽ കൂടുതല് ആദരണീയർ. അറബി അനറബിയേക്കാളും, കറുത്തവൻ വെളുത്തവനേക്കാളും, വെളുത്തവൻ കറുത്തവനേക്കാളും ഉന്നതനുമല്ല. തീർച്ചയായും ഭക്തി മാത്രമാണ് ഉന്നതിയുടെ മാനദണ്ഡം. " -[അഹ്മദ് & അൽ-തിർമിദി]. ഇത് കൂടാതെ മറ്റൊരു ഹദീസിൽ നമുക്ക് കാണാം, നബിയേ അല്ലാഹുവിന്റെ അടുക്കൽ ഏറെ പ്രിയമുള്ളവർ ആരാണെന്ന് സ്വാഹാബികൾ ചോദിച്ചപ്പോൾ തിരുനബി (സ:അ) അരുളി "എല്ലാ മനുഷ്യരോടും നന്മ ചെയ്യുന്ന ഒരുവന് തന്നെയാകുന്നു അല്ലാഹുവിന് പ്രിയപ്പെട്ടവൻ" -[അൽ-തബറാനി]. ആയതിനാല് വേർതിരിവ് ഉണ്ടാക്കുന്ന ഒന്നും നമുക്ക് വേണ്ട, ഭക്തിയുടെ ആധിക്യം- അതിന് വേണ്ടി മാത്രം ആരോഗ്യകരമായി മൽസരിക്കുക. മനുഷ്യരൊക്കെയും സൃഷ്ടിക്കപ്പെട് ടത് ഒരേ ആകാര സാദൃശ്യത്തോടും, മിക്കവാറും തുല്യ ബുദ്ധി ശക്തിയോടും തന്നെയാണ്. അവയൊക്കെയും ക്രമമായി ഉപയോഗപ്പെടുത്തി, കാര്യങ്ങൾ മനസ്സിലക്കി ജീവിക്കുക എന്നതാണ് പ്രധാനം. എന്നിരുന്നാലും ചിലർക്ക് പ്രത്യേക കഴിവുകൾ അധികമായും, ചിലർക്ക് അവ കുറഞ്ഞും കാണാം, അത് അവരുടെ സാമൂഹ്യ രാഷ്ട്രീയ കർമ്മ വീഥിയില് ഉന്നമനവും പരിമിതികളും ഒക്കെ സൃഷ്ടിക്കപ്പെട്ടേക്കാം. പക്ഷേ അത്തരം ജന്മസിദ്ധമായ കഴിവുകൾ ഇസ്ലാമിന് വേണ്ടി ഉപയോഗിക്കാത്തവന് തന്നെ നാശം. അതിനാല് അത്തരംകഴിവുകളില്ലാത്തവർ നിരാശരാകേണ്ട, നാളെ അല്ലാഹുവിന്റെ മുമ്പില് ഈ നശ്വര ദുനിയാവിൽ വിനിയോഗിച്ചതിനെ ഒക്കെ പറ്റിയും മറുപടി പറയേണ്ടി വരുമ്പോൾ, അവര് നേരത്തെ പറഞ്ഞ കഴിവുകളുടെ വിനിയോഗത്തെ പറ്റി ചോദ്യം ചെയ്യപ്പെടുന്നവരിൽ നിന്നും ഒഴിവാണ്. ഭക്തി, സന്മാർഗം ഇവ എല്ലാവർക്കും കൈയ്യിലാക്കാം ഒന്നു മനസ്സ വെച്ചാൽ, അങ്ങനെ അതൊക്കെ സ്വന്തമാക്കി അവയുടെ യുക്തിപൂർവ്വമായ വിനിയോഗത്തിലൂടെ സ്വർഗം നേടാൻ സാധിച്ചാൽ അതിനപ്പുറം പിന്ന എന്തു വേണം. തീർച്ചയായും അക്കൂട്ടർ തന്നെയാകുന്നു

No comments:

Post a Comment