لبيك اللهم لبيك، لبيك ﻻ شريك لك لبيك
"ഒരടിമയായി ഞാനിവിടെയുണ്ട് അള്ളാഹ്, ഞാനിവിടെയുണ്ട് പങ്കുകാരനില്ലാത്ത എന്റെ രക്ഷിതാവേ ! അനുസരണയുള്ള ദാസനായി ഞാനിവിടം തന്നെയുണ്ട്"
ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ പുണ്യ തൽബിയത്ത് ഏറ്റു പറയാന്‍ ജനസാഗരം തയ്യാറെടുത്തു കഴിഞ്ഞു.
പരിശുദ്ധ ഹജ്ജ് കർമ്മത്തിനു വേണ്ടി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് അവർ യാത്ര തിരിച്ചു തുടങ്ങി.
ഇഹലോക ചിന്തകളൊക്കെ വെടിഞ്ഞ്, ഐഹിക ഇച്ഛകളെ അടക്കി നിർത്തി ഇനി പുണ്യ കർമ്മങ്ങൾ ചെയ്തു സംതൃപ്തിയടയാൻ വിശ്വാസ സമൂഹം കാത്തിരിപ്പിലാണ്.
എന്റെ തൊട്ടടുത്ത അയൽവാസിയും ഏറെ പ്രിയങ്കരനുമായ മുഹമ്മദ് കുഞ്ഞി ഇക്കയും ഭാര്യയും നാളെ സുബഹി കഴിഞ്ഞ ഉടനെ ഇവിടെ നിന്ന് ഹജ്ജിന് യാത്ര തിരിക്കും.
മാസങ്ങൾക്ക് മുമ്പ് തന്നെ അദ്ദേഹം വല്ലാത്ത സന്തോഷത്തിലും പ്രാർത്ഥനയിലുമാണ്.
അത് പിന്നെ ഏതൊരു വിശ്വാസിക്കാണില്ലാതിരിക്കുക.
ഇസ്ലാം ദീനിന്റെ അഞ്ച് അടിസ്ഥാന തൂണുകളിൽ അവസാനത്തെ തൂണായ "ഹജ്ജ് കർമ്മം" അത് ആഗ്രഹിക്കാത്തതായി ആരുണ്ട്?
സാമ്പത്തികമായും ശാരീരികമായും കഴിവുള്ളവർക്ക് മാത്രം നിർബന്ധമുള്ളതാണേലും, നിത്യേന അഞ്ച് നേരം നിസ്കരിക്കാൻ മുന്നിടുന്ന ഖഅബ നേരിൽ കാണാനും, ലോകം ഉണ്ടാവാൻ തന്നെ കാരണക്കാരനായ ഇഷ്കിന്റെ അവസാന വാക്കും തന്റെ സമൂഹത്തെ സ്നേഹിച്ച് മതിയാവാതെ ആഖിറത്തിൽ ശുപാർശക്കനുമതി ചോദിച്ചു വാങ്ങിയ ആരംഭ ദൂതരെ (സഃഅ) കാണാനും ആരാണ് കൊതിക്കാത്തത്???
പക്ഷേ ആരൊക്കെ കൊതിച്ചാലും അവിടെ എത്തിച്ചേരണമെങ്കിൽഒരു പ്രത്യേക അനുഗ്രഹം വേണം, ഇനി എത്തിച്ചേർന്നാലോ അതൊക്കെയും കാണാനും ഭംഗിയായി അള്ളാഹുവിന്റെ തൃപ്തിയിൽ കർമ്മങ്ങൾ ചെയ്യാനും അതിലേറെ ഭാഗ്യം വേണം.
അത്തരം ഭാഗ്യവാന്മാരിൽ അള്ളാഹു നമ്മെ ഉൾപ്പെടുത്തട്ടെ...ആമീന്‍.
പരിശുദ്ധ ഖുര്‍ആനിൽ ഏകൈക ഇലാഹ് ഇപ്രകാരം പറയുന്നു " ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളിൽ ആരെങ്കിലും ഹജ്ജ് കർമ്മത്തിൽ പ്രവേശിച്ചാൽ പിന്നീട് സ്ത്രീ- പുരുഷ സംസർഗ്ഗമോ ദുർവൃത്തിയോ വഴക്കോ ഹജ്ജിനിടയിൽ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സൽ പ്രവർത്തി ചെയ്തിരുന്നാലും അള്ളാഹു അതറിയുന്നതാണ്. ഹജ്ജിനു പോകുമ്പോൾ നിങ്ങള്‍ യാത്രക്ക് വേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോവുക. എന്നാല്‍ യാത്രക്കു വേണ്ട വിഭവങ്ങളിൽ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളെ നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക."
[അൽ ബഖറ :197]
മുകളിലെ സൂക്തത്തിൽ നിന്നും ബോധ്യപ്പെടുന്ന ഒന്നാണ് സൂക്ഷ്മതയുടെ പ്രാധാന്യം.
ചെറിയ ഒരു അശ്രദ്ധ മതി പിഴവിലേക്കും അനന്തരം ആപത്തിലേക്കും ചെന്നെത്താൻ.
തീർച്ചയായും പിശാച് പുറകെ തന്നെയുണ്ടാകും, അവന്റെ സംഘത്തിൽ (പരാജിതരിൽ) ആളെക്കൂട്ടാനാണ് ആ നീചന് തിടുക്കം, പക്ഷെ അള്ളാഹുവിന്റെ സത്യസന്ധരായ അടിമകളെ കണ്ടാൽ അവന് പിന്തിരിഞ്ഞ് ഓടാനേ നിർവ്വാഹമുള്ളൂ...
പറഞ്ഞു വരുന്നത് നമ്മുടെ നല്ലതായ കർമ്മങ്ങളെ ഇല്ലാതാക്കാൻ പല സാഹചര്യങ്ങളും മുന്നില്‍ രൂപപ്പെടും, അതിൽപരം ഒരു നഷ്ടം വേറെ ഇല്ലെന്ന് തന്നെ പറയാം.
ഒരു സ്ഥിരം കേൾക്കുന്ന കഥയുണ്ട്. മുമ്പൊരു വ്യക്തി പള്ളി വഴികളിലൂടെ നടന്നു നീങ്ങും, അന്നൊക്കെ അയാള്‍ പിരിവ്, സംഭാവന എന്നൊക്കെ കേട്ടാല്‍ പുറകോട്ടു വലിയും. തീര്‍ത്തും നിസ്സഹകരണ മനോഭാവം. ആൾക്കാർ ചർച്ച ചെയ്യാന്‍ തുടങ്ങി. അങ്ങനെ കുറച്ച് കാലം കഴിഞ്ഞു അയാള്‍ ഹജ്ജിനു പോയി തിരിച്ചു വന്നു. പിന്നീട് പള്ളിയുമായി വലിയ ബന്ധം സ്ഥാപിച്ചു തുടങ്ങി. മുമ്പ് സംഭാവന, പിരിവ് നൽകാതിരുന്ന അദ്ദേഹം ഇപ്പോള്‍ കാര്യമായി സാമ്പത്തിക സഹായം നടത്തി വരുന്നു. അപ്പോള്‍ ജനങ്ങള്‍ സംസാരിച്ചു തുടങ്ങി അയാള്‍ ഹജ്ജിന് പോയി വന്ന ശേഷം നന്നായി മാറി, നല്ലത് തന്നെ.
അങ്ങനയിരിക്കെ ഒരു സംഘടന നേതാവ് പിരിവിന് വന്നു, ഹാജിക്കാന്റെയടുക്കൽ നിന്നും കാര്യമായി തടയും എന്നൊക്കെ കരുതിയാണവരെത്തിയത്. പ്രതീക്ഷ പോലെ വലിയ തുക നല്‍കി, ഉടനെ റസീറ്റ് മുറിച്ച് നൽകാൻ തുടങ്ങി. പേരെഴുതുന്ന സമയം ഹാജിക്ക തൊണ്ടയനക്കി, നേതാവ് റസീറ്റിൽ ഹാജിക്കാന്റെ ഇനീഷ്യൽ ചേര്‍ത്തു, പക്ഷെ അതും തൃപ്തിയായില്ലെന്ന മട്ടില്‍ അദ്ദേഹം വീണ്ടും തൊണ്ടയനക്കി, നേതാവിനു ഒന്നും മനസ്സിലായില്ല. അപ്പോള്‍ ഹാജിക്ക പറഞ്ഞു" അറിയില്ലേ. കഴിഞ്ഞ വര്‍ഷമാണ് ഹജ്ജിനു പോയത്"
ഇപ്പോഴാണ് നേതാവിന് കാര്യം മനസ്സിലായത് പേരിന്റെ കൂടെ ഹാജി എന്നു വെക്കാനുള്ള വെപ്രാളമാണീ കാട്ടുന്നത്. അതിന് വേണ്ടിയാണ് ഈ തൊണ്ടയനക്കങ്ങൾ.
ഇത് പോലെ തന്നെയാണ് ഇതിനു മുമ്പും പലയിടങ്ങളിൽ തൊഢ്ടയനക്കിയത്. പേരിന് വേണ്ടി ഹജ്ജ് ചെയ്ത നാലാൾക്കാരുടെ മുമ്പിൽ പത്രാസ് കാട്ടിയ അങ്ങേരുടെ കർമ്മങ്ങളൊക്കെ നിഷ് പ്രഭമായി.
കാര്യങ്ങൾ പലപ്പോഴും ഇങ്ങനെയാണ് ചിലര്‍ അവരുടെ കർമ്മങ്ങൾക്ക് പ്രതിഫലം ഇവിടെ നിന്ന് തന്നെ ചോദിച്ചു വാങ്ങും. ഒടുവില്‍ പരലോകത്ത് ഒന്നുമില്ലാതെ ശൂന്യഹസ്തരായി തീരും.
മുകളില്‍ പറഞ്ഞ ഹാജീക്ക ഒരു സാങ്കല്പിക കഥാപാത്രം മാത്രമാണ്, ഒരു പ്രതീകം, പിശാച് വിരിച്ച ചതിക്കുഴിയിൽപെട്ട ഒരു മനുഷ്യന്റെ പ്രതീകം.
നമ്മുടെ മാതൃക പക്ഷെ വളരെ ആശാവഹമായ ഒന്നാണ്.
അചഞ്ചലമായ വിശ്വാസം മുറുകെ പിടിച്ചു കൊണ്ട് സ്വർഗ്ഗ വഴിയിലൂടെ ഒരുമിച്ച് കടക്കാന്‍ തക്കതായ കർമ്മങ്ങൾ ഏറ്റമേറ്റം നിറക്കാൻ സാധിക്കട്ടെ...
ഹജ്ജിന് തിരിച്ച എല്ലാ വിശ്വാസികൾക്കും എന്റെ ആശംസകള്‍. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന അഭ്യർത്ഥനയോടെ ചുരുക്കുന്നു...

No comments:
Post a Comment