Saturday, August 20, 2016

Strepsils കഴിക്കുന്നത് ഹറാമാണോ?


Q: strepsil എന്ന മിഠായിയില് Dichlorobenzyl Alcohol 1.2mg അടങ്ങിയിരിക്കുന്നു. ആയതിനാല് strepsils കഴിക്കുന്നത് ഹറാമാണോ??? ANS : strepsils ഇന്ന് കാണപ്പെടുന്ന തൊണ്ട വേദന ( sore throats) ക്കുള്ള മികച്ച മരുന്നുകളില് ഒന്നാണ്, ഇത് മിഠായി രൂപത്തില് പല രുചികളില് ( flavour) ലഭ്യമാണ്. ഇതില് അടങ്ങിയിരിക്കുന്ന Dichlorobenzyl Alcohol 1.2mg ഒരു തരം രാസതലത്തില് കാണുന്ന alcohol ആകുന്നു. ഇതിന് മറ്റ് alcohol ഗണത്തില്പെടുന്ന ബിയറുകളോടും വൈനുകളോടും സ്വഭാവത്തിലും ഗുണത്തിലും ഒരു സാമ്യവുമില്ല. കൂടുതല് പഠനാവശ്യത്തിനും, ഡോക്ടര്മാര്ക്കും, ഫാര്മസിസ്റ്റുകള്ക്കും ഘടന തിരിച്ചറിഞ്ഞ് അവയെ പെരുമാറാനും പഠിക്കാനുമാണ് അത്തരത്തില് പേര് തന്നെ നല്കിയതും. യതാര്ത്ഥത്തില്‍ സ്വാഭാവിക alcohol കളില് കാണുന്നത് എഥനോള് (ethanol) , അല്ലെങ്കില് അത്തരത്തിലാണ് അവയെ നാമകരണം ചെയ്തിട്ടുള്ളത്. എന്നാല് Dichlorobenzyl Alcohol 1.2mg ല് എഥനോള് (ethanol) ഇല്ല, പകരം ഹൈഡ്രോക്സി എന്ന ബെന്സൈന് റിംഗ് ( benzyne ചേര്ന്നു കിടക്കുന്ന രണ്ട് ക്ളോറിനുകളാല് പൂര്ത്തിയാകുന്ന ഘടനയാണ് Dichlorobenzyl Alcohol നുള്ളത്, ആയതിനാല് ഇവ ഉപയോഗിക്കുന്നതില് ഒരു തെറ്റും ഇല്ല. മദ്യം (alcohol or ethanol) മനസ്സിനെ മത്ത് പിടിപ്പിക്കുന്ന ഒന്നായതിനാല് അത് നമ്മെ പല തെറ്റുകളിലേക്കും നയിക്കും. അഥവാ മദ്യം ( alcohol) എന്നത് തെറ്റുകളിലേക്കുള്ള താക്കോല് ആകുന്നു. ഈ വിവരം നിങ്ങള്ക്ക ഉപകാരപ്പെടുമെന്നു കരുതുന്നു. അല്ലാഹു നമ്മെ നേര്വഴിയിലാക്കട്ടെ... ആമീന്

No comments:

Post a Comment