Saturday, August 20, 2016

സ്വാതന്ത്ര്യ ദിനം


"ഇന്ന് പാതിരാ മണി മുഴങ്ങുമ്പോൾ ഇന്ത്യ ഉണര്ന്നെഴുന്നേൽക്കും. ഒരു പുതു ജീവിതത്തിലേക്കും സ്വാതന്ത്യത്തിലേക്കും. ആ നിമിഷം ഇതാ സമാഗതമാവുകയാണ്. ചരിത്രത്തിൽ അത്യപൂര്വ്വമായി മാത്രം വരുന്ന നിമിഷം. പഴമയിൽ നിന്ന് നാം പുതുമയിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നു. ദീർഘകാലം അടിച്ചമർത്തപ്പെട്ട് കിടന്ന ഒരു ജനതയുടെ ആത്മാവിന് ശബ്ദം ലഭിക്കുകയാണ്. ഇന്ത്യയെയും ഈ നാട്ടിലെ ജനങ്ങളെയും മനുഷ്യരാശിയെയും സേവിക്കാൻ സ്വയം അർപ്പിക്കുമെന്ന് നാം പ്രതിജ്ഞ ചെയ്യേണ്ട നിമിഷമാണിത്." സ്വാതന്ത്ര്യലബ്ധിയുടെ അര്ദ്ധരാത്രിയില് ജവഹര്ലാല് നെഹ്റു നടത്തിയ പ്രസംഗത്തിൽ നിന്നുള്ള വാക്കുകളാണിവ. അധിനിവേശത്തിന്റെ കാരിരുമ്പു ശക്തിയാർജിച്ച പാശ്ചാത്യ മുഖത്തിന് മുകളില് ചെറുത്തു നിൽപ്പിന്റെ സന്ധിയില്ലാ സമരങ്ങള് നടത്തി ധീര ദേശാഭിമാനികൾ മത-വർഗ-വർണ്ണ വിവേചനമന്യേ നേടിയെടുത്ത വിജയമാണ് 1947ൽ ആഗസ്ത് 15നു നേടിയെടുത്ത 'സ്വാതന്ത്ര്യം' എന്ന സത്യം. അതു വരെ ഇന്ത്യ ഭരിച്ച പാശ്ചാത്യരെ പീഢിത ഇന്ത്യന് സമൂഹം വിളിച്ചത് സാർ എന്നായിരുന്നു, slave I remain (അടിമയായി ഞാന് തുടരും)... അത്തരം കിരാത അടിമത്തത്വത്തിന്റെ അഗ്നിച്ചിറകിനു മുകളില് കത്തി വെക്കാന് അന്നത്തെ ഭാരതീയ മക്കള് കാണിച്ച ആർജ്ജവമൊന്നു കൊണ്ട് മാത്രമാണ് നമുക്ക് സ്വാതന്ത്ര്യം കൈവന്നത്. അഭിമാനിക്കുന്നു ഭാരതീയനായതിൽ...

No comments:

Post a Comment