Saturday, August 20, 2016

മുസ്ലിമായി മരിക്കുന്നവർ


ഏറ്റവും ദുരന്തമെന്തെന്ന് ചോദിച്ചാൽ ഞാന് പറയും അത് കോടികൾ സമ്പാദിച്ച് സാമ്രാജ്യം കെട്ടിപ്പെടുത്തിയ ധനികന് അവസാന കാലം പാപ്പരായി മരിക്കുന്നതോ, നിറയെ ആരാധകാ വൃന്ദം ചുറ്റിലുമുണ്ടായ കലാകാരന്റെ അഥപദനത്തിനു സാക്ഷിയായ അന്ത്യ യാമങ്ങളോ ഒന്നുമല്ല, പകരം ഒരുപാട് കാലം അല്ലാഹുവിനു വേണ്ടി ഇബാദത്ത് ചെയ്ത് ചെയ്തു നടന്ന വ്യക്തി അവസാന നിമിഷം മരണം ആസന്നമായ നേരത്ത് ഈമാൻ പിഴച്ച് മരിക്കുന്ന അവസ്ഥയാണ്. ചരിത്രത്തിന്റെ ഏടുകളിൽ അത്തരം നിരവധി സംഭവങ്ങള് നമുക്ക് കാണാന് സാധിക്കുന്നതാണ്. 40 വർഷത്തോളം ഒരു പള്ളിയില് ശമ്പളമൊന്നുമില് ലാതെ ബാങ്ക് വിളിച്ചിരുന്ന ഒരു വ്യക്തി അദ്ദേഹത്തിന് മരണം ആസന്നമായ സാഹചര്യത്തിൽ തന്റെ അനുചരന്മാരോട് വിശുദ്ധ ഖുര്ആന് കൊണ്ട് വരാന് പറയുകയും എന്നിട്ട് ഇങ്ങനെ ഖുര്ആന് സാക്ഷിയാക്കി പറയുകയും ഉണ്ടായി "ഞാന് ഈ ഖുര്ആനിൽ നിന്നും ഒഴിവാണ്, ഞാന് ഈ സത്യ വേദഗ്രന്ഥത്തിൽ നിന്നും ഒഴിവാണ്". അതെ അയാള് കാഫിറായി മരിച്ചു , അതിന്റെ കാരണം അന്വേഷിച്ചപ്പോൾ അവരുടെ അനുജന് പറയുകയുണ്ടായി എന്റെ ജ്യേഷ്ഠനു അന്യ സ്ത്രീകളുടെ ഔറത്ത് കാണുന്ന ഒരു ദുശ്ശീലം ഉണ്ടായിരുന്നു. എന്നിട്ട് ആ അനുജന് ഇങ്ങനെ ദുആ ചെയ്തു കൊണ്ടേയിരിന്നു " ﺍﻟﻠﻬﻢ ﺃﺧﺮﺟﻨﺎ ﻣﻦ ﺍﻟﺪﻧﻴﺎ ﻣﺴﻠﻤﺎً " , അല്ലാഹുവേ നീ എന്നെ മുസ്ലിമായിട്ട് തന്നെ മരിപ്പിക്കണേ, കരഞ്ഞു കരഞ്ഞു അദ്ദേഹത്തിന്റെ കണ്ണുകൾ കലങ്ങിയിരുന്നു. ഇത് പോലെ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് പ്രസ്തുത ദുരന്തത്തിന്, അനേക കാലം അല്ലാഹുവിന് വേണ്ടി ഇബാദത്ത് ചെയ്ത് അവസാനം പിശാചിന്റെ ഉൽബോധനം മുഖാന്തരം ഒരു കന്യകയെ വ്യഭിചരിച്ച് നരകാവകാശിയായ ഒരു പണ്ഡിതന്റെ ദുരവസ്ഥ. ഇങ്ങനെ മുസ്ലിമായി ജനിച്ച് കാഫിറായി മരിക്കേണ്ടി വരുന്ന അവസ്ഥ, അല്ലാഹുവേ ഇതില് പരം ദുരന്തം മറ്റെന്താണ്? ആദ്യം ലൗഹുൽ മഹ്ഫൂളിൽ വെച്ച് ആത്മാവ് രൂപപ്പെടുമ്പോൾ തന്നെ അവരുടെ ജീവിതവും മരണവും രചിക്കപ്പെടുന്നുണ്ട്. മുഹമ്മദ് നബി (സഃഅ) പറഞ്ഞതായി ഇമാം തുർമുദി റിപ്പോർട്ട് ചെയ്യുന്നു "ജനങ്ങള് പല നിലക്കാണ് സൃഷ്ടിക്കപ്പെട്ടത്, ചിലര് മുസ്ലിമായി ജനിച്ച് മുസ്ലിമായി ജീവിച്ച് മുസ്ലിമായി മരിക്കുന്നു, ചിലര് കാഫിറായി ജനിച്ച് കാഫിറായി ജീവിച്ച് കാഫിറായി തന്നെ മരിക്കുന്നു, മറ്റ് ചിലര് മുസ്ലിമായി ജനിച്ച് മുസ്ലിമായി ജീവിച്ച് കാഫിറായി മരിക്കുന്നു, മറ്റു ചിലരാകട്ടെ കാഫിറായി ജനിച്ച് കാഫിറായി ജീവിച്ച് മുസ്ലിമായി മരിക്കുന്നു" [മിഷ്കാതുൽ മസാബീഹ്. Page 438] മുകളില് സൂചിപ്പിച്ച പോലെ ആത്മാവുകൾ 4 അവസ്ഥകളായാണ് അവിടെ (ലൗഹുൽ മഹ്ഫൂളിൽ) രൂപപ്പെടുന്നത് , അതും സ്വർഗ ഭൂമികൾ സൃഷ്ടിക്കപ്പെടുന്നതിന് 50,000 വർഷങ്ങൾക്ക് മുമ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ മതപരിവർത്തനം വഴി ഹിദായത്ത് ലഭിച്ച സമൂഹം മുസ്ലിമായി മരണപ്പെടുന്നത്, ഇതിന്റെ തന്നെ അടിസ്ഥാനത്തിലാണ് ഈമാൻ കിട്ടാതെ പലരും മരിക്കുന്നതും. അപ്പോള് നമ്മുടെ ആത്മാവിന്റെ അവസ്ഥ എന്തായിരിക്കും? വർഷങ്ങളോളം ഇബാദത്തിലിരുന്ന് , അല്ലാഹുവിനെ ഭയന്ന് പക്ഷേ ക്ഷണിക നേരത്തെ വികാരത്താൽ അവിവേകികളായി മാറി പിശാചിന്റെ വഴിയില് ചെന്ന് അപരാധം ചെയ്യുകയും അതോട് കൂടെ മരിക്കുകയും ചെയ്താലുള്ള അവസ്ഥ എത്ര ഭീകരം. മരണം നമ്മോട് കൂടെ നിഴലായി എപ്പോഴും നിൽകുന്നുണ്ട്, അതോർത്ത് കഴിയണം നാം ഏവരും. നമ്മുടെ മരണം എങ്ങനെ ആയിരിക്കുമെന്ന് പറയാന് സാധിക്കുമോ, ഈമാൻ കിട്ടുമെന്ന ദൃഢ വിശ്വാസമുണ്ടോ? പ്രവചിക്കാൻ സാധിക്കുമോ മരണത്തെപറ്റി? സാധ്യമല്ല...സാധ്യമല്ല...സാധ്യമല്ല, അത്തരം കാര്യങ്ങൾ അല്ലാഹുവിന് മാത്രം അറിയാവുന്ന ഒന്നാണ്. അപ്പോള് ആ അവസ്ഥയെ കുറിച്ച് കൂടുതല് ചിന്തിക്കാതെ സദാ സമയം ഈമാനോടെ മരിപ്പിക്കണേ നാഥാ എന്നു ദുആ ചെയ്തു കൊണ്ടിരിക്കുക. മനുഷ്യരിൽ ചിലരെങ്കിലും കുറച്ച് സൽകർമ്മങ്ങൾ ചെയ്തു കഴിഞ്ഞാല് അഹങ്കാരികളാകും, അഹങ്കാരം സൽകർമ്മങ്ങളെ ഇല്ലാതാക്കും തീർച്ച. എത്ര അമലുകൾ ചെയ്താലാണ് സ്വർഗാവകാശിയാവാൻ സാധിക്കുക, നമ്മുടെ അടുക്കൽ വല്ല കണക്കുകളുമുണ്ടോ ? എന്നിട്ടും കിബറും, അസൂയയും, ലോക മാന്യതയും (രിയാഅ~) അലങ്കാരമാക്കി നടക്കുകയാണ് പലരും. അല്ലാഹു നമുക്കായി കരുതി വെച്ചതെന്താണ്? നമ്മുടെ ആയുസ്സ്, ഭാവി, മരണം ഇവയൊക്കെയും അല്ലാഹുവിന്റെ ഖളാഇനെ അനുസരിച്ച് നടക്കും, നേരത്തെ തന്നെ അവിടുന്ന് തീരുമാനിച്ച പ്രകാരം. ആ ഖളാഇനെ ഓർത്ത് ആശങ്കയില് ആയവരാരൊക്കെ? എന്നിട്ടും ഒരു ഭയപ്പാടില്ലാത്തവർ ആരൊക്കെ? മുഹമ്മദ് നബി (സ:അ) പറഞ്ഞതായി കാണാം "സ്വർഗ- ഭൂമീകൾ പടക്കപ്പെടുന്നതിന് അമ്പതിനായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ എല്ലാ ജീവജാലങ്ങളുടെയും ഭാവിയും തീർപ്പും അല്ലാഹു എഴുതി വച്ചിരക്കുന്നു". [Narrated by Muslim , 2653]. ഇതില് നിന്നും മനസ്സിലാവുന്നത് നേരത്തെ പറഞ്ഞത് പോലെ നമ്മുടെ ജീവിതവും പര്യാവസാനവും അല്ലാഹു നേരത്തെ തന്നെ തയ്യാറാക്കി, അതനുസരിച്ചു മാത്രമാണ് കാര്യങ്ങൾ നീങ്ങുക. പക്ഷെ, ഒരു മുസ്ലിം കൂടുതല് അല്ലാഹുവിന്റെ ഖളാഇനെ ഓർത്ത്, തന്റെ ഭാവിയെ പറ്റിയുള്ള തെറ്റിദ്ധാരണകൾ രൂപപ്പെടുത്തുന്ന കാര്യങ്ങളെ നീരീക്ഷിച്ച് മനസ്സ് പിഴച്ച് പോവാതെ, അവയുടെ ഭവിഷത്തിനെയും അല്ലാഹുവിന്റെ ശിക്ഷയെയും ഓർത്ത് സദാ പൊറുക്കലിനെ തേടുകയും, ഈമാൻ ലഭിക്കാൻ തേടുകയും ചെയ്യുക. " ﺍﻟﻠﻬﻢ ﺃﺧﺮﺟﻨﺎ ﻣﻦ ﺍﻟﺪﻧﻴﺎ ﻣﺴﻠﻤﺎً " ഈ ദുആ പതിവാക്കുക... ആത്മാർത്ഥ ദുആകൾ സ്വീകരിക്കാൻ റബ്ബ് സുബ്ഹാൻ സദാ സന്നദ്ധനായി നിൽപുണ്ട്..ആയതിനാല് ഒരിക്കലും നിരാശരേകണ്ടതില്ല... അല്ലാഹു നമ്മുടെ ദുആ സ്വീകരിക്കട്ടെ. ...ആമീന്

No comments:

Post a Comment