Saturday, August 20, 2016

ജുമുഅയെ പറ്റി അൽപം


മുഹമ്മദ് നബി (സഃഅ) തങ്ങള് പറഞ്ഞതായി അബൂഹുറൈറ (റഃഅ) രേഖപ്പെടുത്തുന്നു. "വെള്ളിയാഴ്ച ദിവസമായാൽ മലക്കുകൾ പള്ളിയുടെ ഓരോ വാതിലിലുമായി നിലയുറപ്പിക്കുകയും, ആദ്യം വരുന്ന ആൾക്കാർ എന്ന നിലയില് ജനങ്ങളെ അവരുടെ ഏടിൽ ഉൾപ്പെടുത്തുകയു ം ചെയ്യും. ശേഷം, ഇമാം ഖുതുബയ്ക്ക് വേണ്ടി മിമ്പറിൽ കയറിയാൽ മലക്കുകൾ എല്ലാം മടക്കി വെച്ച് ഖുതുബ ശ്രദ്ധിക്കുന്നതുമാണ്. ഏറ്റവും ആദ്യം എത്തുന്ന ആൾക്ക് ഒരു ഒട്ടകത്തെ ബലി കഴിപ്പിച്ച പ്രതിഫലവും, പിന്നീട് വരുന്നവർക്ക് യഥാക്രമം മാട്, ആട്, കോഴി, മുട്ട എന്നിവ നൽകിയ പ്രതിഫലവും ലഭിക്കുന്നതാണ്." വെള്ളിയാഴ്ച ഒരു പെരുന്നാളാണ്, മഹല്ലിലെ എല്ലാവരും ഒരുമിച്ച് തോളോട് തോൾ ചേര്ന്ന് അള്ളാഹുവിന് വേണ്ടി സുജൂദ് ചെയ്യാന് ക്ഷമയോടെ നിൽക്കണം. അവരാണ് ഭാഗ്യവാന്മാർ, തീർച്ചയായും അവർ തന്നെയാകും നിസ്കാരത്തിന്റെ സ്വർഗ വാതിലിലൂടെ (ബാബു-സ്വലാ) കടക്കുന്നവർ, തീർച്ചയായും അവര് തന്നെയാകും ക്ഷമയുടെ സ്വർഗ വാതിലിലൂടെ (ബാബു-സ്വബ്ർ) കടക്കുന്നവർ... അള്ളാഹു തൗഫീഖ് നൽകട്ടെ...ആമീന്.

No comments:

Post a Comment